പുതുവൽസരരാവിൽ യുവാക്കളുടെ സിരകളില്‍ ചൂട് പകരാന്‍ മാദക റാണി സണ്ണി ലിയോണ്‍ പൂന്തോട്ട നഗരത്തിലേക്ക്;പരിപാടിക്കെതിരെ പ്രതിഷേധവുമായി കന്നഡ രക്ഷണ വേദികെ.

ബെംഗളൂരു : പുതുവൽസരരാവിൽ ബെംഗളൂരുവിൽ സംഘടിപ്പിക്കാനിരിക്കുന്ന ബോളിവുഡ് അഭിനേത്രി സണ്ണി ലിയോണിന്റെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധവുമായി കന്നഡ രക്ഷണ വേദികെ യുവസേന. രാജ്യത്തിന്റെ, പ്രത്യേകിച്ച് കർണാടകയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും വെല്ലുവിളി ഉയർത്തി വളരെക്കുറച്ചു മാത്രം വസ്ത്രം ധരിച്ചു സ്ത്രീകൾ നൃത്തം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നു യുവസേനാ സംസ്ഥാന പ്രസിഡന്റ് ആർ.ഹരീഷ് പറഞ്ഞു.

  സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

കന്നഡ താരങ്ങൾ നൃത്തപരിപാടി അവതരിപ്പിക്കുന്നതിനോട് എതിർപ്പില്ല. വൻ വിലയ്ക്കു ടിക്കറ്റ് വിറ്റഴിച്ചു മദ്യം വിളമ്പുന്ന സ്വകാര്യ പരിപാടി സംഘടിപ്പിക്കുന്നവർ സംസ്കാരത്തെ മാനിക്കണമെന്നും ഹരീഷ് പറഞ്ഞു. 2015ൽ ലവ് യു ആലിയ എന്ന കന്നഡ ചിത്രത്തിൽ അഭിനയിക്കാൻ സണ്ണി ലിയോൺ ബെംഗളൂരുവിലെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാൽക്കവറുകൾ ഇനി റോഡിലിറങ്ങും മാലിന്യമല്ല, മാണിക്യമായി! ബെംഗളൂരു ഐ.ഐ.എസ്.സി.യുടെ വിപ്ലവകരമായ കണ്ടെത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts