ക്രിസ്മസ് പുതുവൽസര യാത്ര;32 സ്പെഷ്യല്‍ സര്‍വിസുകള്‍ കൂടി പ്രഖ്യാപിച്ച് കേരള ആര്‍ടിസി;മൊത്തം സ്പെഷ്യല്‍ സര്‍വിസുകള്‍ 64 ആയി.

ബെംഗളൂരു ∙ ക്രിസ്മസ് പുതുവൽസര തിരക്കു പരിഗണിച്ചു കേരള ആർടിസി ബെംഗളൂരുവിൽനിന്നു നാലു ദിവസങ്ങളിലായി 32 സ്പെഷൽ ബസുകൾ കൂടി പ്രഖ്യാപിച്ചു. ഇതോടെ ഇവിടെനിന്നുള്ള കേരള സ്പെഷൽ സർവീസുകൾ 64 ആയി. ആദ്യഘട്ടത്തിൽ അനുവദിച്ച 32 സ്പെഷലുകളിലെ ഭൂരിഭാഗം ടിക്കറ്റുകളും തീർന്നിരുന്നു.

ബെംഗളൂരുവിൽനിന്ന് 21 മുതൽ 24 വരെയും നാട്ടിൽനിന്ന് 25നും 29 മുതൽ ജനുവരി രണ്ടുവരെയുമാണു സർവീസ് ഉണ്ടാകുക. ടിക്കറ്റ് വിൽപന ഉടൻ തുടങ്ങും. കർണാടക ആർടിസി ഈ ദിവസങ്ങളിൽ കോട്ടയം(6), പമ്പ(4), മൂന്നാർ(4), എറണാകുളം(10), തൃശൂർ(8), പാലക്കാട്(5), കോഴിക്കോട്(8), കണ്ണൂർ(6), കാസർകോട്(1) എന്നിവിടങ്ങളിലേക്കായി 52 സ്പെഷലുകളാണ് ഇതുവരെ അനുവദിച്ചത്.

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

∙ തൃശൂർ, തലശ്ശേരി സ്പെഷലുകളും ഇതുവരെ പ്രഖ്യാപിച്ചതിനു പുറമെ 21 മുതൽ 23 വരെ സേലം വഴി തൃശൂരിലേക്കും 22നും 23നും മൈസൂരു വഴി തലശ്ശേരിയിലേക്കും സ്പെഷൽ ബസുകൾ ഉണ്ടാകുമെന്നു കെഎസ്ആർടിസി ബെംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ.ബാബു അറിയിച്ചു.

ടിക്കറ്റുകൾ കെഎസ്ആർടിസി ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം.

ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌ സ്റ്റാൻഡ്),

9483519508(മജസ്റ്റിക്),

080–22221755(ശാന്തിനഗർ),

080–26709799(കലാശിപാളയം),

8762689508(പീനിയ).

∙ ഇന്നലെ പ്രഖ്യാപിച്ച കേരള ആർടിസി സ്പെഷലുകൾ

  ഫ്ലൈഓവറുകളിൽ ഇനി ബൈക്കുകൾക്ക് 'നോ എൻട്രി'? വമ്പൻ നീക്കവുമായി ബെംഗളൂരു ട്രാഫിക് പൊലീസ്!

1. രാത്രി 8.10 കോഴിക്കോട് സൂപ്പർ എക്സ്പ്രസ്(മാനന്തവാടി)

2. രാത്രി 8.20 കോഴിക്കോട് സൂപ്പർ എക്സ്പ്രസ്(മാനന്തവാടി)

3. രാത്രി 9.10 കോഴിക്കോട് സൂപ്പർ എക്സ്പ്രസ്(മാനന്തവാടി)

4. രാത്രി 7.30 തൃശൂർ സൂപ്പർ ഡീലക്സ്(മാനന്തവാടി)

5. രാത്രി 10.40 കണ്ണൂർ സൂപ്പർഫാസ്റ്റ്(കൂത്തുപറമ്പ്)

6. രാത്രി 11.55 ബത്തേരി സൂപ്പർഫാസ്റ്റ്(മൈസൂരു)

7. രാത്രി 10.15 കണ്ണൂർ സൂപ്പർഡീലക്സ്(ഇരിട്ടി, മട്ടന്നൂർ)

8. വൈകിട്ട് 6.00 കോട്ടയം സൂപ്പർഎക്സ്പ്രസ്(മാനന്തവാടി)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ചിക്കൻ വില സർവകാല റെക്കോർഡിലേക്ക്; കോഴിമുട്ടയ്ക്ക് ഒമ്പത് രൂപ വരെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts