ബെംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിന് സമീപം സ്ഫോടക വസ്തു സ്ഥാപിച്ചതിന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കർണാടക കോടതി ബുധനാഴ്ച മംഗളൂരു സ്വദേശിയ്ക്ക് 20 വർഷത്തെ തടവിന് ശിക്ഷിച്ചു. 2020 ജനുവരി 20 ന് എയർപോർട്ട് ഗേറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് ബോംബ് നിർവീര്യമാക്കി. സംഭവത്തിന് നടന്ന് രണ്ട് ദിവസത്തിന് ശേഷം മംഗളൂരു സ്വദേശിയായ ആദിത്യ റാവു പോലീസിന് മുന്നിൽ കീഴടങ്ങി. 1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ…
Read MoreDay: 16 March 2022
കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (16-03-2022)
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 145 റിപ്പോർട്ട് ചെയ്തു. 392 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.35% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 392 ആകെ ഡിസ്ചാര്‍ജ് : 3902028 ഇന്നത്തെ കേസുകള്‍ : 145 ആകെ ആക്റ്റീവ് കേസുകള്‍ : 2092 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 40026 ആകെ പോസിറ്റീവ് കേസുകള്‍ : 3944186…
Read Moreരക്ത ക്ഷാമം പരിഹരിക്കാൻ; ആർ.ഐ.ബി.കെയുടെ രക്തദാന ക്യാമ്പ്
ബെംഗളൂരു : ഓരോ രക്തദാന ക്യാമ്പും ഓരോ അവസരങ്ങളാണ്, ഓരോ ജീവനുകൾ രക്ഷിക്കാനുള്ള അവസരം. ഇവിടെ നമുക്കും അവസരമൊരുക്കിയിരിക്കുകയാണ് ആർ.ഐ.ബി.കെ. ആർ.ഐ.ബി.കെ ബാംഗ്ലൂർ ഘടകത്തിന്റെ നേതൃത്വത്തിൽ എമർജൻസി മെഗാ രക്തദാന ക്യാമ്പ് മാർച്ച് 23 ബുധനാഴ്ച്ച ജലഹള്ളി പ്രിൻസ് ടൗൺ അപ്പാർട്മെന്റിൽ സംഘടിപ്പിച്ചിരിക്കുന്നു, രാവിലെ 9.00 മണി മുതൽ വൈകിട്ട് 5.00PM വരെ ആണ് ക്യാമ്പ്. ആർ.ഐ.ബി.കെ ബാംഗ്ലൂർ, മില്യൺ ട്രീസ് & ബില്യൺ സ്മൈൽസ്, വിക്ടോറിയ ഹോസ്പിറ്റൽ, ജിനെക്സ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രക്തം നൽകാൻ താല്പര്യമുള്ള ഏവർക്കും മാർച്ച് 23 ബുധനാഴ്ച്ച…
Read More12-14 പ്രായക്കാർക്കുള്ള കോവിഡ് വാക്സിൻ: ലക്ഷ്യം 20 ലക്ഷം കുട്ടികളെന്ന് ആരോഗ്യവകുപ്പ്
ബെംഗളൂരു : 12നും 14നും ഇടയിൽ പ്രായമുള്ള 20 ലക്ഷം കുട്ടികൾക്ക് കോവിഡിനെതിരായ കുത്തിവയ്പ്പ് നൽകാൻ ലക്ഷ്യമിട്ട് കർണാടക ആരോഗ്യവകുപ്പ്. 12നും 14നും ഇടയിൽ പ്രായത്തിലുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ ബുധനാഴ്ച മുതൽ ആരംഭിച്ചു. കോർബെവാക്സ് വാക്സിൻ കുട്ടികൾക്ക് നൽകുന്നുണ്ട്. ആദ്യ ഡോസ് കഴിഞ്ഞ് 28 ദിവസത്തിന് ശേഷം രണ്ടാമത്തെ ഡോസ് എടുക്കാം. ബെംഗളൂരുവിലെ ശ്രീ അടൽ ബിഹാരി വാജ്പേയി മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂഷനിൽ കുട്ടികൾക്കുള്ള കോവിഡ് -19 വാക്സിനേഷൻ ഡ്രൈവും 60 വയസ്സിനു മുകളിലുള്ളവർക്കുള്ള മുൻകരുതൽ ഡോസുകളുടെ അഡ്മിനിസ്ട്രേഷനും ഫ്ലാഗ് ഓഫ്…
Read Moreകേരളത്തിൽ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (16-03-2022)
കേരളത്തില്‍ 966 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 200, തിരുവനന്തപുരം 130, കൊല്ലം 102, കോട്ടയം 102, തൃശൂര്‍ 74, കോഴിക്കോട് 71, ഇടുക്കി 67, പത്തനംതിട്ട 65, ആലപ്പുഴ 34, കണ്ണൂര്‍ 34, മലപ്പുറം 34, പാലക്കാട് 23, വയനാട് 21, കാസര്‍ഗോഡ് 9 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,946 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 22,834 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 22,053 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 781 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreവിഷു, ഈസ്റ്റർ തിരക്കിൽ കേരള, കർണാടക ആർടിസി.
ബെംഗളൂരു: കേരള, കർണാടക ആർടിസി ബസുകളികൾ വിഷു, ഈസ്റ്റർ അവധിക്ക് മുന്നോടിയായി ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. സംസ്ഥാനാന്തര യാത്രയ്ക്കുള്ള കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതോടെ ഇത്തവണ ബസുകളിൽ തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷു ഏപ്രിൽ 15നും ഈസ്റ്റർ 17നുമാണ്. അതിൽ നാട്ടിലേക്ക് കൂടുതൽ പേരും മടങ്ങുന്നത് 12,13 തീയതികളിലാണ്. കേരള ആർടിസി കോവിഡിനെ തുടർന്ന് നിർത്തിവച്ച ഭൂരിഭാഗം സർവീസുകളും പുനരാരംഭിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിൽ മാത്രം ഓടിച്ചിരുന്ന സർവീസുകൾ യാത്രക്കാരുടെ തിരക്കേറിയതോടെ പ്രതിദിനമാക്കി. പതിവ് സർവീസുകളിലെ ടിക്കറ്റ് തീരുന്നതോടെ സ്പെഷൽ സർവീസുകളും കേരള ആർടിസി ഏർപ്പെടുത്തും
Read Moreനിർമ്മാതാവും നടനുമായ എസ് നാരായൺ കോൺഗ്രസിൽ ചേർന്നു
ബെംഗളൂരു : കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ സാന്നിധ്യത്തിൽ സാൻഡൽവുഡ് ചലച്ചിത്ര നിർമ്മാതാവും നടനുമായ എസ് നാരായൺ ബുധനാഴ്ച കോൺഗ്രസിൽ ചേർന്നു. ജെഡി(എസ്)നൊപ്പമുണ്ടായിരുന്ന പ്രീ-യൂണിവേഴ്സിറ്റി ടീച്ചേഴ്സ് യൂണിയനിസ്റ്റ് തിമ്മയ്യ പുർലെയും കോൺഗ്രസിൽ ചേർന്നു. ‘കോൺഗ്രസിൽ ചേരാൻ കാത്തിരിക്കുന്നവരുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അവരുടെ ഇൻഡക്ഷൻ തീയതികൾ നിശ്ചയിക്കണം,” ശിവകുമാർ പറഞ്ഞു. ചില കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരാനുള്ള സാധ്യതയെക്കുറിച്ച് അദ്ദേഹം പറഞ്ഞു, “മുഖ്യമന്ത്രി ആരോടാണ് സംസാരിച്ചതെന്ന് എനിക്കറിയാം. പാർട്ടി ബന്ധമുള്ള എംഎൽഎമാരെ ഉടൻ ഉൾപ്പെടുത്താൻ ഞാൻ…
Read Moreറോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ കുറ്റബോധം വേട്ടയാടുന്നു; ഹൈക്കോടതി
ബെംഗളൂരു : ബെംഗളൂരു റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച് ദിവസങ്ങൾക്ക് ശേഷം, ഇത്തരം റിപ്പോർട്ടുകൾ വായിക്കുമ്പോഴെല്ലാം കുറ്റബോധം വേട്ടയാടുന്നുവെന്ന് കർണാടക ഹൈക്കോടതി. കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് എസ് ആർ കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്, അശ്വിന്റെ മരണം പരാമർശിക്കുകയും 15 ദിവസത്തിനകം എല്ലാ പ്രധാന റോഡുകളിലെയും കുഴികൾ നികത്താൻ ബൃഹത് ബെംഗളൂരു മഹാനഗര പാലകെയോട് (ബിബിഎംപി) ആവശ്യപ്പെടും ചെയ്തു. ഇത് യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പാക്കണമെന്ന് കോടതി പൗരസമിതിയോട് പറഞ്ഞു. സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് (സിബിഡി) മേഖലയിൽ മൂന്ന്…
Read Moreഅടിയന്തര വാദം കേൾക്കേണ്ട സാഹചര്യമില്ല: ഹിജാബ് വിധി ചോദ്യം ചെയ്തുള്ള ഹർജികൾ ഹോളിക്ക് ശേഷം പരിശോധിക്കും; സുപ്രീം കോടതി
ബെംഗളൂരു : ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം ശരിവച്ച കർണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാനുള്ള തീയതി നൽകാൻ സുപ്രീം കോടതി ബുധനാഴ്ച വിസമ്മതിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹർജിക്കാരെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഡ്ഗെ ഹർജരായി. നിരവധി പെൺകുട്ടികൾ പരീക്ഷ എഴുതേണ്ടതിനാൽ വിഷയം അടിയന്തിരമാണെന്ന് അദ്ദേഹം വധിച്ചു. മറ്റുള്ളവരും ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നും കോടതി അത് പരിശോധിക്കുമെന്നും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണയും ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച്…
Read Moreബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ലഹരി കടത്ത് വീണ്ടും
കണ്ണൂർ : ബെംഗളൂരുവിൽ നിന്നും ടൂറിസ്റ്റ് ബസ് വഴി ലഹരി വസ്തുക്കൾ കണ്ണൂരിലേക്ക് എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയിൽ. ഹൊസങ്കടിയില്‍ വെച്ച് കണ്ണൂരില്‍ നിന്നുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശി നിസാം അബ്ദുല്‍ ഗഫൂറാണ് പോലീസ് പിടിയിലായത്. ബെംഗളൂരു-കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്ന് ശൃംഖലയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടയിലാണ് ടൂറിസ്റ്റ് ബസില്‍ അയച്ച എം.ഡി.എം.എ അടക്കമുള്ള മയക്കുമരുന്ന് പിടികൂടിയത്. നിസാമിനെ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.
Read More