ദുരഭിമാനക്കൊല ഒന്നാം നമ്പര്‍ കേരളത്തിലും!ദളിത്‌ യുവാവുമായുള്ള വിവാഹം ഉറപ്പിച്ചതിന് ശേഷം പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തി.

അരീക്കോട് : അച്ഛന്റെ കുത്തേറ്റു യുവതി മരിച്ചു. അരീക്കോട് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങൽ വീട്ടിൽ രാജന്റെ മകൾ ആതിര(22)യാണ് വിവാഹത്തിന്റെ തലേദിവസം കുത്തേറ്റു മരിച്ചത്. രാജനെ പൊലീസ് പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചോടെയാണു സംഭവം. പൊലീസ് പറയുന്നത്: പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജൻ എതിർത്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനിൽവച്ചു പരിഹരിക്കുകയും യുവാവുമായി ആതിരയുടെ വിവാഹം ഇന്നു ക്ഷേത്രത്തിൽവച്ചു നടത്താനും നിശ്ചയിച്ചിരുന്നു.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

ഇന്നലെ മദ്യപിച്ചെത്തിയ രാജൻ വീട്ടിൽ വിവാഹത്തെച്ചൊല്ലി വഴക്കിട്ടു. തുടർന്നു രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു. സംഭവശേഷം രണ്ടു കത്തികളുമായി രാജനെ പൊലീസ് പിടികൂടി. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഇന്നു സംസ്‌കരിക്കും. അമ്മ: സുനിത. സഹോദരങ്ങൾ: അശ്വിൻരാജ്, അതുൽരാജ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts