ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത… ലോകകപ്പ് കാണാൻ വിസ വേണ്ട, ടിക്കറ്റ് മാത്രം മതി; റഷ്യ.

മോസ്കോ: ഫുട്ബോൾ പ്രേമികൾക്ക് സന്തോഷ വാർത്ത… റഷ്യയിലെത്തി ലോകകപ്പ് ഫുട്ബോൾ കാണുന്നതിന് വിസ വേണ്ടെന്ന് റഷ്യ. തത്സമയം കാണുന്നതിനുവേണ്ടി ടിക്കറ്റ് മാത്രം മതിയെന്ന്‍  ആതിഥേയ രാജ്യം. ജൂൺ 4നും ജൂലൈ 14നും ഇടയിൽ റഷ്യയിലെത്തുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

പക്ഷെ ഇതിനായി ഒരു നിബന്ധന ഉണ്ട്. ലോകകപ്പ് സംഘാടകർ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയൽ കാർഡുകള്‍ കൈവശം ഉണ്ടായിരിക്കണം, അങ്ങനെയാണെങ്കിൽ വിദേശികൾക്കു വിസ ഇല്ലാതെ തന്നെ റഷ്യയിൽ പ്രവേശനം ലഭിക്കും. ഇത്തരം കാർഡ് ലഭിക്കുന്നതിന്, ടിക്കറ്റെടുക്കുന്നതോടൊപ്പം ലോകകപ്പ് വെബ്സൈറ്റിൽ കയറി പ്രത്യേക റജിസ്ട്രേഷൻ ചെയ്യണം. ലോകകപ്പിനായി കൂടുതൽ ഫുട്ബോൾ പ്രേമികളെ റഷ്യയിലെത്തിക്കുകയാണ് ലക്ഷ്യം. കളിയുള്ള ദിവസങ്ങളിൽ ഈ കാർഡുപയോഗിച്ച് നഗരത്തിൽ‌ സൗജന്യ യാത്ര ചെയ്യാനും സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശക്തമായ ഇരട്ട ഭൂകമ്പം: വൻ നാശനഷ്ടം, മരണസംഖ്യ ഒരു ലക്ഷം വരെ ഉയർന്നേക്കാമെന്ന് ആശങ്ക; രാജ്യത്ത് അടിയന്തരാവസ്ഥ
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts