മംഗളൂരു വിമാനത്താവളത്തിൽ ബോംബ് വെച്ച കേസ്; ആദിത്യ റാവുവിന് 20 വർഷം കഠിന തടവ്

ബെംഗളൂരു : മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഡിപ്പാർച്ചർ ഗേറ്റിന് സമീപം സ്‌ഫോടക വസ്തു സ്ഥാപിച്ചതിന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം കർണാടക കോടതി ബുധനാഴ്ച മംഗളൂരു സ്വദേശിയ്ക്ക് 20 വർഷത്തെ തടവിന് ശിക്ഷിച്ചു.

2020 ജനുവരി 20 ന് എയർപോർട്ട് ഗേറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്ന് സ്ഫോടകവസ്തു കണ്ടെത്തിയത്. ബോംബ് സ്ക്വാഡ് ബോംബ് നിർവീര്യമാക്കി. സംഭവത്തിന് നടന്ന് രണ്ട് ദിവസത്തിന് ശേഷം മംഗളൂരു സ്വദേശിയായ ആദിത്യ റാവു പോലീസിന് മുന്നിൽ കീഴടങ്ങി.

1967 ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിലെ സെക്ഷൻ 16 പ്രകാരം മംഗലാപുരത്തെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി റാവുവിനെ 20 വർഷം കഠിന തടവിനും 10,000 രൂപ പിഴയ്ക്കും വിധിച്ചു. കൂടാതെ, 1908ലെ എക്‌സ്‌പ്ലോസീവ് സബ്‌സ്റ്റാൻസസ് ആക്‌ട് സെക്ഷൻ 4 പ്രകാരം അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. രണ്ട് ശിക്ഷകളും ഒരേസമയം നടപ്പിലാക്കും.

കേസ് അന്വേഷിച്ച മംഗളൂരു പൊലീസ് 2020 ജൂണിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us