തഹസിൽദാർക്ക് ഭൂമി സർവേ നടത്താം: കർണാടക ഹൈക്കോടതി

ബെംഗളൂരു: കർണാടക ലാൻഡ് റവന്യൂ നിയമത്തിലെ സെക്ഷൻ 140 (2) പ്രകാരം മുനിസിപ്പൽ കോർപ്പറേഷന്റെ പരിധിയിലും സ്ഥിതി ചെയ്യുന്ന ഭൂമിയുടെ സർവേ നടത്താനും അതിരുകൾ നിശ്ചയിക്കാനും തഹസിൽദാർക്ക് അധികാരമുണ്ടെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കി.

2020 ഒക്ടോബർ ഒന്നിന് സിംഗിൾ ജഡ്ജി പുറപ്പെടുവിച്ച ഉത്തരവിന്റെ സാധുത ചോദ്യം ചെയ്ത് ബെംഗളൂരുവിലെ ബസവനഗുഡി നിവാസിയായ സുനിൽ ചാജെദ് സമർപ്പിച്ച അപ്പീൽ അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ അലോക് ആരാധെ, എസ് വിശ്വജിത്ത് ഷെട്ടി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

സർവേ സമയത്ത്, ഏതെങ്കിലും സർവേ നമ്പരിന്റെ അതിർത്തിയോ സർവേ നമ്പറിന്റെ ഉപവിഭാഗമോ കൈവശാവകാശമോ സംബന്ധിച്ച് തർക്കമുണ്ടെങ്കിൽ, ഭൂമിയുമായി ബന്ധപ്പെട്ട ഭൂരേഖകൾക്കനുസൃതമായി സർവേ ഓഫീസർ നിശ്ചയിക്കുകയും ആവശ്യമെന്ന് കരുതുന്ന അന്വേഷണം നടത്തുകയും ചെയ്യും. കൂടാതെ ആക്ടിലെ സെക്ഷൻ 140(2) പ്രകാരം, സർവേ നമ്പരിന്റെ അതിർത്തി സംബന്ധിച്ച് എന്തെങ്കിലും തർക്കം ഉണ്ടായാൽ, തഹസിൽദാർ ഭൂരേഖകൾ കണക്കിലെടുത്ത് തർക്കം പരിഹരിക്കാനും സാധിക്കും.

  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം

അതുകൊണ്ടുതന്നെ, ആക്ടിലെ സെക്ഷൻ 140(2) പ്രകാരം തഹസിൽദാർക്ക് ഒരു സർവേ നമ്പരിന്റെ അതിർത്തി നിർണ്ണയിക്കാൻ അധികാരമുണ്ടെന്ന് വ്യക്തമാണ്. ഈ അധികാരം മുനിസിപ്പൽ പരിധിയിലാണോ മുനിസിപ്പൽ പരിധിക്ക് പുറത്താണോ സ്ഥിതി ചെയ്യുന്നത് എന്നത് പരിഗണിക്കാതെ തന്നെ ഒരു സർവേ നമ്പറിന്റെയോ കൈവശാവകാശത്തിന്റെയോ കാര്യത്തിൽ ഉപയോഗിക്കാവുന്നതാണെന്നും കോടതി പറഞ്ഞു.

  അമ്മയും മകനും പുറത്തുപോയ തക്കത്തിന് പതിമൂന്നുകാരിയായ മകളെ പിതാവ് പീഡിപ്പിച്ചു: പ്രതിക്കായി തിരച്ചിൽ

കർണാടക മുനിസിപ്പൽ കോർപ്പറേഷൻ നിയമത്തിലെ സെക്ഷൻ 112-ഡി, ഭൂമിയും കെട്ടിടങ്ങളും അളന്ന് തിട്ടപ്പെടുത്താനുള്ള കമ്മീഷണറുടെ അധികാരം സംബന്ധിച്ച് സിംഗിൾ ജഡ്ജി കണക്കിലെടുത്തിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ഭൂമിയുടെ അതിരുകൾ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാൻ തഹസിൽദാർക്ക് അധികാരമുണ്ടോ എന്ന കാര്യത്തിൽ ഈ വ്യവസ്ഥയ്ക്ക് യാതൊരു ബന്ധവുമില്ല എന്നും കോടതി കൂട്ടിച്ചേർത്തു..

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിങ്ങളുടെ പറമ്പ് ഒഴിഞ്ഞുകിടക്കുകയാണോ? എങ്കിൽ കോർപ്പറേഷൻ ഉടൻ നിങ്ങളെ തേടിയെത്തും; പുതിയ നീക്കവുമായി ബി.എസ്.സി.സി.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts