ലോക്ക് ഡൌൺ നീട്ടുകയില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ

ബെംഗളൂരു: തലസ്ഥാന നഗരിയായ ബെംഗളൂരുവിലടക്കം കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൌൺ മുൻപ് അറിയിച്ച തീയതികളിൽ നിന്നും  നീട്ടുകയില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു. 

മന്ത്രിമാരും എം പി മാരും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?

ലോക്ക് ഡൌൺ കോവിഡ് പ്രതിസന്ധിക് ഒരു പരിഹാരമല്ല എന്നും അതിനാൽ തന്നെ ലോക്ക് ഡൌൺ നീട്ടിവെക്കുകയില്ല എന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു.

ഈ ആഴ്ചയുടെ തുടക്കത്തിലും മുഖ്യമന്ത്രി പ്രസ്തുത കാര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് 19 ടാസ്ക് ഫോഴ്സുമായി നടത്തിയ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം മുൻപ് അറിയിച്ചത്.

ജൂലൈ  14 നാണു ബംഗളുരുവിൽ ലോക്ക് ഡൌൺ തുടങ്ങിയത്. ഈ മാസം 22 ന് തന്നെ അവസാനിക്കും. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാൻ 11.6 കിലോമീറ്റർ നീളത്തിൽ പുതിയ ഫ്ലൈഓവർ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വർഷങ്ങൾ നീണ്ട കാത്തിരിപ്പിനും ദുരിതയാത്രയ്ക്കും ഒടുവിൽ ശുഭവാർത്ത! പീനിയ മേൽപ്പാലത്തിൽ നടന്ന നിർണായക പരീക്ഷണം വിജയം
[masterslider id="10"]

Related posts