നാളെ ബെംഗളൂരു പോലീസ് കമ്മീഷണറോട് ഒരു ചോദ്യം ചോദിക്കാൻ നിങ്ങൾക്കും അവസരം

police commisioner

ബെംഗളൂരു: ബെംഗളൂരു പോലീസ് കമ്മീഷണറോട് എന്തെങ്കിലും ചോദ്യമുണ്ടെങ്കിൽ ഇനി നിങ്ങല്കും ആകാം. അനുദിനം വർധിച്ചുവരുന്ന ട്രാഫിക് കുഴപ്പങ്ങൾ അല്ലെങ്കിൽ വർദ്ധിച്ചുവരുന്ന സൈബർ തട്ടിപ്പുകളുടെ എണ്ണം എന്നിങ്ങനെ നിങ്ങള്ടെ ചോദ്യം എന്തുമാകട്ടെ നിങ്ങൾക്ക് പോലീസ് കമ്മീഷണറോട് നേരിട് ചോദിക്കാം. , ബി. ദയാനന്ദ പങ്കെടുക്കുന്ന THTalksBengaluru-ൽ വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്കാൻ അദ്ദേഹത്തോട് ചോദ്യം ചോദിയ്ക്കാൻ ആവുന്നത്.

മെയ് 31-നാണ് ബംഗളൂരു പോലീസ് കമ്മീഷണറായി സി.എച്ച്. പ്രതാപ് റെഡ്ഡിക്ക് പകരക്കാരനായി ദയാനന്ദ ചുമതലയേറ്റത്. ട്രാഫിക് മാനേജ്‌മെന്റ്, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ മുൻ‌ഗണനയെന്ന് അദ്ദേഹം സൂചിപ്പിച്ചിക്കുന്നത്.

പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദം നേടിയ 1994 ബാച്ച് ഓഫീസറായ ദയാനന്ദ ഹാവേരി ജില്ലയിലെ റാണെബന്നൂർ സ്വദേശിയാണ് അദ്ദേഹം. ബെംഗളൂരു നഗരത്തിലെ ഗതാഗത, റോഡ് സുരക്ഷാ കമ്മീഷണർ, ക്രൈം ആൻഡ് ട്രാഫിക് ജോയിന്റ് കമ്മീഷണർ, 2020 ഓഗസ്റ്റ് മുതൽ കർണാടക അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഇന്റലിജൻസ്) എന്നീ നിലകളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ കൊസോവോയിലെ യുണൈറ്റഡ് നേഷൻസ് മിഷൻ (UNMIK) 2003-04 മുതൽ സിവിൽ പോലീസ് ഓഫീസറായിരുന്നു.

ടെക്-സാവി ഓഫീസറായി അറിയപ്പെടുന്ന അദ്ദേഹം 2005-ൽ ആദ്യത്തെ പോലീസ് ബ്ലോഗ് ആരംഭിച്ചു, സൈബർ കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ കർണാടകയിൽ ഒരു പ്രത്യേക ഫോറൻസിക് ലാബ് സ്ഥാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചട്ടുണ്ട്. ഇതുകൂടാതെ, ഫിറ്റ്നസിലും ബൈക്ക് റൈഡിംഗിലും മിസ്റ്റർ ദയാനന്ദ അതീവ തത്പരനാണെന്ന് അറിയപ്പെടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us