ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 233 റിപ്പോർട്ട് ചെയ്തു. 648 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.48% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 648 ആകെ ഡിസ്ചാര്‍ജ് : 3898576 ഇന്നത്തെ കേസുകള്‍ : 233 ആകെ ആക്റ്റീവ് കേസുകള്‍ : 3469 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 39985 ആകെ പോസിറ്റീവ് കേസുകള്‍ : 3942068…
Read MoreDay: 4 March 2022
ക്രിക്കറ്റ് ഇതിഹാസം ഷെയ്ൻ വോൺ വിടവാങ്ങി.
ക്രിക്കറ്റ് തിഹാസ താരം ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന് വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52-ാം വയസില്‍ ഇതിഹാസ താരത്തിന്റെ വേര്‍പാട് എന്നാണ് റിപ്പോര്‍ട്ട്. തായ്ലന്ഡില് വച്ചാണ് വോണിന്റെ മരണമെന്ന് രാജ്യാന്തര മാധ്യമമായ ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വോണിന്റെ മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. ഓസ്ട്രേലിയക്കായി 1992-2007 കാലഘട്ടത്തില്‍ 145 ടെസ്റ്റും 194 ഏകദിനങ്ങളും ഷെയ്ന് വോണ്‍ കളിച്ചിട്ടുണ്ട്.
Read Moreഗുണ്ടേൽപ്പെട്ട് ക്വാറിയിൽ മണ്ണിടിച്ചിൽ; ആറ് പേർ മരിച്ചതായി സംശയം
ബെംഗളൂരു : കർണാടകയിലെ ഗുണ്ടേൽപ്പെട്ട് ക്വാറിയിൽ മണ്ണിടിച്ചിലിൽ ആറ് അഥിതി തൊഴിലാളികൾ മരണപെട്ടതായി സംശയം. ഗുണ്ടേൽപ്പെട്ട് മടഹള്ളി കുന്നിൽ രാവിലെ 11 : 45 യോടെ ആണ് സംഭവം. പറ പൊട്ടിക്കുന്നതിന് മുൻപ് ലോറികൾ കുന്നുകളിൽ നിന്ന് മണ്ണ് മാറ്റുന്നതിനിടെ മണ്ണ് ഇടിയുകയായിരുന്നു. രാവിലെ 11.45 ഓടെയാണ് ഉരുൾപൊട്ടലുണ്ടായതെന്നും ആറ് പേർ മണ്ണിനടിയിലായതായും വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, കൃത്യമായ കണക്കുകൾ ഇനിയും കണ്ടെത്താനായിട്ടില്ല. കൂറ്റൻ പാറകൾ തകർന്നതോടെ ടിപ്പറുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. അപകടത്തിൽ പെട്ട ഒരു ടിപ്പറിന്റെ ഡ്രൈവറെ രക്ഷപ്പെടുത്തി,…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (04-03-2022)
കേരളത്തില്‍ 2190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 405, തിരുവനന്തപുരം 366, കോട്ടയം 209, കോഴിക്കോട് 166, തൃശൂര്‍ 166, കൊല്ലം 165, ഇടുക്കി 125, പത്തനംതിട്ട 118, മലപ്പുറം 109, കണ്ണൂര്‍ 94, ആലപ്പുഴ 87, പാലക്കാട് 87, വയനാട് 77, കാസര്‍ഗോഡ് 16 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,497 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 80,152 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 78,730 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1422 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.…
Read Moreമലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ബെംഗളൂരു: ശ്രീരംഗപട്ടണത്ത് മലയാളി യുവാവിനെ ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊച്ചി സ്വദേശി സാഗർ(26) ആണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്. ശ്രീരംഗപട്ടണത്തിലെ കരെകുര ഗ്രാമത്തിൽ ഒരു ഫാമിനടുത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അനേഷണം ആരംഭിച്ചു.
Read Moreമലയാളി വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞു
ന്യൂഡൽഹി : യുക്രയിനിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. തുടർന്ന് ഈ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ കേരള ഹൗസ് അധികൃതരേയും രക്ഷിതാക്കളെയും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന്, കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ വിമാനത്തില്‍ നാട്ടിലേക്ക് പോകാനിരിക്കെ നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥർ വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ, വിദ്യാര്‍ത്ഥിയുടെ യാത്ര വിമാനത്താവള അധികൃതര്‍ തടയുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല. യുദ്ധഭൂമിയിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ ഏതു സാഹചര്യത്തിലാണ് വെടിയുണ്ടകൾ എത്തിയതെന്നതിൽ…
Read Moreകർണാടക യു ഡി എഫ് പ്രവർത്തകരുമായി വി ഡി സതീശൻ
ബെംഗളൂരു: എം.എം.എയുടെ കര്‍ണാടക- മലബാര്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങിനായി ബെംഗളൂരു നഗരത്തിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കർണാടക യു ഡി എഫ് ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തി. യു .ഡി.എഫിന് കരുത്ത് പകരുന്ന പ്രതിപക്ഷ നേതാവിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കര്‍ണാടക യു.ഡി.എഫിന്റെ ഐക്യദാര്‍ഢ്യം അറിയിച്ചു. കർണാടകയിലെ യു ഡി എഫിന്റെ പ്രവർത്തനങ്ങൾക്ക് വി ഡി സതീശൻ അഭിനന്ദനങ്ങൾ അറിയിച്ചു. കര്‍ണാടക യു.ഡി.എഫ് ചെയര്മാന് മെറ്റി കെ. ഗ്രേസ്, മറ്റു ഭാരവാഹികളായ ടി.സി. സിറാജ്, കെ.സി. അബ്ദുല്‍ ഖാദര്‍, ലത്തീഫ് ഹാജി, ജൈസണ് ലൂക്കോസ്, സുമോജ്…
Read Moreവടക്കൻ ചെന്നൈയിലെ ഈ പ്രദേശങ്ങളിൽ ഇന്നും നാളെയും ജലവിതരണം തടസപ്പെടും
ചെന്നൈ : അന്ന പൂംഗ ജലവിതരണ സ്റ്റേഷനിലെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വടക്കൻ ചെന്നൈയിലെ പല പ്രദേശങ്ങളിലും വെള്ളി, ശനി ദിവസങ്ങളിൽ പൈപ്പ് ജലവിതരണം ഉണ്ടാകില്ലെന്ന് ചെന്നൈ മെട്രോപൊളിറ്റൻ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് അറിയിച്ചു. 700 എംഎം ഫീഡർ മെയിൻ അന്ന പൂംഗ ജലവിതരണ സ്റ്റേഷൻ പരിശോധിക്കാൻ നിർദ്ദേശിച്ചതായി സിഎംട ഡബ്ലിയുഎസ്എസ്ബി പത്രക്കുറിപ്പിൽ അറിയിച്ചു, അതിനാൽ വടക്കൻ ചെന്നൈയിലെ ചില ഭാഗങ്ങളിൽ പൈപ്പ് ജലവിതരണം തടസ്സപ്പെടും. പഴയ വാഷർമൻപേട്ട, റോയപുരം, കൊരുക്കുപേട്ട്, കാസിമേട് എന്നീ പ്രദേശങ്ങളെ ബാധിക്കുമെന്ന് ബോർഡ് അറിയിച്ചു. മാർച്ച് നാലിന്…
Read Moreചെന്നൈയിലെ ആദ്യ ദളിത് മേയറായി ഡിഎംകെയുടെ പ്രിയ രാജൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു
ചെന്നൈ : ഡിഎംകെയുടെ സ്ഥാനാർത്ഥി പ്രിയ രാജൻ, ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ ആദ്യത്തെ ദളിത്, മൂന്നാമത്തെ വനിതാ മേയറായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കോർപ്പറേഷൻ കമ്മീഷണർ ഗഗൻദീപ് സിംഗ് ബേദി പ്രിയ രാജന് സത്യവാചകം ചൊല്ലിക്കൊടുത്തു, ആചാരപരമായ വസ്ത്രം കൈമാറി, ഡിഎംകെ ക്യാബിനറ്റ് മന്ത്രി പി കെ ശേഖര്‍ ബാബുവും എം സുബ്രഹ്മണ്യനും മാക് കൈമാറി. മേയർ, ഡെപ്യൂട്ടി മേയർ, ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ സ്ഥാനങ്ങളിലേക്കുള്ള പരോക്ഷ തിരഞ്ഞെടുപ്പ് വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്നത്. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥികൾക്കായി രാവിലെ 9.30ഓടെയാണ് സത്യപ്രതിജ്ഞാ…
Read Moreസി പി എം സംസ്ഥാന സെക്രട്ടറിയായി വീണ്ടും കോടിയേരി
കൊച്ചി : വിവാദങ്ങൾ പലതും മുന്നിൽ നിറഞ്ഞു നിൽക്കുമ്പോഴും അടിപതറാതെ പാര്‍ട്ടിയെ കെട്ടുറപ്പോടെ മുന്നോട്ടുനയിച്ച കോടിയേരി ബാലകൃഷ്ണന് വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ സമാപിച്ച സംസ്ഥാന സമ്മേളനത്തില്‍ പൊതുതാല്പര്യത്തോടെ കോടിയേരി ബാലകൃഷ്ണനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. തുടര്‍ച്ചയായ മൂന്നാം തവണയാണ് കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് എത്തുന്നത്. 2015 ഫെബ്രുവരി 23ന് ആലപ്പുഴയില്‍ നടന്ന ഇരുപത്തിയൊന്നാം സി.പി.എം സംസ്ഥാനസമ്മേളനത്തിലാണ് കോടിയേരി ബാലകൃഷ്ണനെ ആദ്യമായി സംസ്ഥാനസെക്രട്ടറിയായി തെരഞ്ഞെടുത്തത്. 2018 ഫെബ്രുവരി 26ന് തൃശൂരില്‍ നടന്ന ഇരുപത്തിരണ്ടാം സംസ്ഥാനസമ്മേളനത്തില്‍…
Read More