മലയാളി വിദ്യാർത്ഥിയെ വിമാനത്താവളത്തിൽ തടഞ്ഞു

ന്യൂഡൽഹി : യുക്രയിനിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. തുടർന്ന് ഈ വിവരം സുരക്ഷാ ഉദ്യോഗസ്ഥര്‍ കേരള ഹൗസ് അധികൃതരേയും രക്ഷിതാക്കളെയും അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥി ഡല്‍ഹിയിലെത്തിയത്. തുടര്‍ന്ന്, കേരള സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ വിമാനത്തില്‍ നാട്ടിലേക്ക് പോകാനിരിക്കെ നടത്തിയ പരിശോധനയിലാണ് ബാഗില്‍ നിന്നും സുരക്ഷ ഉദ്യോഗസ്ഥർ വെടിയുണ്ട കണ്ടെത്തിയത്. ഇതോടെ, വിദ്യാര്‍ത്ഥിയുടെ യാത്ര വിമാനത്താവള അധികൃതര്‍ തടയുകയായിരുന്നു. വിദ്യാര്‍ത്ഥിക്ക് ഇതുവരെ കേരളത്തിലേക്ക് മടങ്ങാന്‍ സാധിച്ചിട്ടില്ല. യുദ്ധഭൂമിയിൽ നിന്നെത്തിയ വിദ്യാർത്ഥിയുടെ ബാഗിൽ ഏതു സാഹചര്യത്തിലാണ് വെടിയുണ്ടകൾ എത്തിയതെന്നതിൽ തീരുമാനം ആയ ശേഷം മാത്രമേ വിദ്യാർത്ഥിയെ നാട്ടിലേക്ക് എത്തിക്കുകയുള്ളു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts