ചെന്നൈയിലെ രാഷ്ട്രീയ പാർട്ടികൾ പ്രദർശിപ്പിച്ച എല്ലാ പോസ്റ്ററുകളും നീക്കം ചെയ്യുക: മദ്രാസ് ഹൈക്കോടതി.

ചെന്നൈയിൽ ഉടനീളം ഫെബ്രുവരി 19 ന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നഗരത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്ഥാപിച്ച എല്ലാ പോസ്റ്ററുകളും ഒറ്റയടിക്ക് നീക്കം ചെയ്യാൻ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിനോട് നിർദ്ദേശിച്ചു.

ചീഫ് ജസ്റ്റിസ് എം എൻ ഭണ്ഡാരി, ജസ്റ്റിസ് ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഒന്നാം ബെഞ്ചാണ് നഗരവാസിയായ പി അറുമുഖത്തിന്റെ പൊതുതാൽപര്യ ഹർജിയിൽ ഉത്തരവിട്ടത്.

  ആദ്യം വെറുത്തു, ഇപ്പോൾ ജീവൻ; കുടിയേറ്റക്കാരുടെ ഏകാന്തതയിൽ നിന്നും ബെം​ഗളൂരു വൈബിലേക്ക്; ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള യുവതിയുടെ ഇൻസ്റ്റാഗ്രാം വീഡിയോ വൈറലാകുന്നു

തെരഞ്ഞെടുപ്പിലെ അതാത് മത്സരാർത്ഥികൾ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ ചെലവിൽ തന്നെ പോസ്റ്ററുകളും മറ്റ് സാമഗ്രികളും നീക്കം ചെയ്യണമെന്ന് അധികാരികൾക്ക് നിർദ്ദേശം നൽകിയട്ടുണ്ട്.

ഈ നിർദേശം ലംഘിക്കുന്നത് കോടതിയലക്ഷ്യ നടപടിക്ക് വിധേയമാകുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts