ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവയ്ക്കൽ; സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി സംസ്ഥാനത്തിന്റെ തീരുമാനം.

ബെംഗളൂരു: ജനുവരി 29 വരെ സ്‌കൂളുകളും കോളേജുകളും ബെംഗളൂരുവിൽ അടച്ചിടുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് പ്രഖ്യാപിച്ചതോടെ തീരുമാനം സമ്മിശ്ര പ്രതികരണങ്ങൾക്ക് വഴിയൊരുക്കി, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വിദ്യാഭ്യാസ മന്ത്രി നാഗേഷ് കൂടാതെ വിദഗ്ധരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവയ്ക്കാൻ തീരുമാനാമെടുത്തത്.

കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന തീരുമാനത്തിൽ രക്ഷിതാക്കൾ സന്തുഷ്ടരാണ്. എന്നിരുന്നാലും, വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അഭിപ്രായങ്ങളിൽ വ്യത്യസ്തമാണ്. ഓൺലൈൻ ക്ലാസുകൾ നടത്തുന്ന ജില്ലാ സ്കൂളുകളെ ഇത് സഹായിക്കുമെങ്കിലും, ബെംഗളൂരു സ്‌കൂളുകൾക്കും ഇതേ രീതിയിൽ പ്രവർത്തിക്കാൻ കഴിഞ്ഞാൽ നന്നായിരിക്കുമെന്നും, കോവിഡ് വ്യാപനം തടയാൻ സ്‌കൂളുകളിൽ ഒരു എസ്ഒപി ഉണ്ടായിരിക്കണമെന്നും കർണാടകയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളുടെ അസോസിയേറ്റഡ് മാനേജ്‌മെന്റ് ജനറൽ സെക്രട്ടറി ശശി കുമാർ പറഞ്ഞു, പറഞ്ഞു.

  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും

വർദ്ധിച്ചുവരുന്ന കേസുകൾക്കൊപ്പം, മാതാപിതാക്കൾ ഓൺലൈൻ ക്ലാസുകളാണ് ഇഷ്ടപ്പെടുന്നത്. പക്ഷെ പരീക്ഷകൾ അടുത്തിരിക്കുന്നതിനാൽ വിദ്യാർത്ഥികൾ അൽപ്പം നിരാശരാണെന്നും, നിരന്തരമായ ഷിഫ്റ്റ് കാരണം അവരുടെ പ്രായോഗിക ക്ലാസുകളെ ബാധിക്കുന്നുണ്ടെന്നും ബിടിഎം ലേഔട്ടിലെ ഓർക്കിഡ്സ് ദി ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ മഞ്ജുള ബി പറഞ്ഞു.

ഓൺലൈൻ ക്ലാസുകൾക്കായി സ്‌മാർട്ട്‌ഫോണോ ലാപ്‌ടോപ്പോ വാങ്ങാൻ പല വിദ്യാർഥികൾക്കും കഴിയുന്നില്ലെങ്കിൽകൂടിയും പല വിദ്യാർത്ഥികളും, പ്രത്യേകിച്ച് 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾ ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ഭയപ്പെടുന്നതായി ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ ബെംഗളൂരു ജില്ലാ സെക്രട്ടറി കല്യാൺ കുമാർ പറഞ്ഞു.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

ഇത് പല വിദ്യാർത്ഥികളിലും അനാവശ്യ സമ്മർദ്ദം ചെലുത്തിയിട്ടുണ്ടെന്നും ഓൺലൈനിൽ പഠിക്കുമ്പോൾ, പലർക്കും ഭാഗങ്ങൾ പൂർത്തിയാക്കാൻ കഴിയുന്നില്ലന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
[masterslider id="10"]

Related posts