റോഡിലെ കുഴികൾ നികത്തുന്നതിൽ സമയപരിധി പാലിച്ചില്ല; ബിബിഎംപി എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു : പറഞ്ഞ സമയത്തിനുള്ളിൽ കുഴികൾ നികത്തുന്നതിൽ പരാജയപ്പെട്ടത്തിന് ബിബിഎംപി ചീഫ് കമ്മീഷണർ ശനിയാഴ്ച പലികെയുടെ ഗാന്ധിനഗർ, യെലഹങ്ക ഡിവിഷനുകളിലെ ഇൻ-ചാർജ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു.

പ്രതിമാസ കുഴികൾ നികത്തൽ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ രണ്ട് ഡിവിഷനുകളും വളരെ പിന്നിലാണെന്ന് ബ്രുഹത് ബെംഗളൂരു മഹാനഗര പലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.

തുറമുഖ, ഉൾനാടൻ ജലഗതാഗത വകുപ്പിൽ നിന്ന് ബിബിഎംപിയുടെ ഗാന്ധിനഗർ ഡിവിഷനിലേക്ക് ഡെപ്യൂട്ടേഷനിൽ എത്തിയ എൻഎസ് രേവണ്ണയ്ക്ക് ലക്ഷ്യത്തിന്റെ 9 ശതമാനം മാത്രമേ കൈവരിക്കാനായുള്ളൂവെന്ന് അവലോകന യോഗത്തിൽ കണ്ടെത്തി.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

782 കുഴികളിൽ നികത്തുന്നതിൽ ഉത്തരവാദിയായ എഞ്ചിനീയർ ഡിസംബർ 28 വരെ 67 കുഴികൾ മാത്രമാണ് നികത്തിയത്. ശനിയാഴ്ചയും സസ്‌പെൻഡ് ചെയ്യപ്പെട്ട യെലഹങ്ക സോണിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയർ സി എം ശിവകുമാറിന് മൊത്തം ടാർജിറ്റിന്റെ 18 ശതമാനം മാത്രമേ നേടാനായുള്ളൂ. ഈ എൻജിനീയർമാർ ഉന്നതരുടെ നിർദേശം പാലിച്ചില്ലെന്ന് രണ്ട് സസ്പെൻഷൻ ഉത്തരവുകളിലും പറയുന്നു.

  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
[masterslider id="10"]

Related posts