ബെംഗളൂരു: നവീകരണത്തിനായി മാസങ്ങൾ ചെലവഴിച്ചതിന് ശേഷം, ബെംഗളൂരു കൊമേഴ്‌സ്യൽ സ്ട്രീറ്റ് ഇപ്പോൾ ഇന്റർലോക് ഇഷ്ടികകൾ പാകിയത് പൊളിച്ചുമാറ്റി വൈറ്റ്‌ടോപ്പ് ചെയ്യുകയാണ്. ഇത് മൂന്നാം തവണയാണ് നവീകരണം നടത്തുന്നത്. സാധാരണ ബ്ലാക്ക് ടോപ്പ് റോഡുകളോ ബിറ്റുമിൻ അസ്ഫാൽറ്റഡ് റോഡുകളോ വൃത്തിയാക്കി റോഡുകൾക്ക് മുകളിൽ കോൺക്രീറ്റ് പാളി നൽകുന്ന ഒരു പ്രക്രിയയാണ് വൈറ്റ് ടോപ്പിംഗ്. വാഹനബാഹുല്യവും തിരക്കും കാരണം ഇഷ്ടികകൾ ഇളകിമാറുന്നതു പതിവായതോടെയാണ് മാസങ്ങൾക്കുള്ളിൽ പൊളിച്ചുമാറ്റി വീണ്ടും കോൺക്രീറ്റ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ കൊമേഴ്സ്യൽ സ്ട്രീറ്റ് മാസങ്ങൾ നീണ്ട നവീകരണത്തിനായി 5.5…
Read MoreMonth: December 2021
ബെംഗളൂരു മെട്രോയിൽ തിരക്ക് വർദ്ധിച്ചു.
ബെംഗളൂരു: അറ്റകുറ്റപ്പണികൾക്കായി തുംകുരു റോഡിലെ ഗോരഗുണ്ടെപാൾയയ്ക്കും നെലമംഗലയ്ക്കും ഇടയിലുള്ള മേൽപ്പാലം ശനിയാഴ്ച അടച്ചതിനാൽ നാഗസാന്ദ്ര മെട്രോ സ്റ്റേഷനിൽ കാൽനടയാത്രക്കാരുടെ എണ്ണം കുത്തനെ വർധിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥമാണ് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ചൊവ്വാഴ്ച സ്റ്റേഷന്റെ ‘ബി’ എൻട്രി തുറന്നത്. ബെംഗളൂരുവിലേക്കുള്ള ഹൈവേയിലാണ് ‘ബി’ എൻട്രി സ്ഥിതി ചെയ്യുന്നത്, ‘എ’ എൻട്രിയാകട്ടേ തുംകുരു ഭാഗത്തേക്കുമാണ് സ്ഥാപിച്ചിരിക്കുന്നത്. ഡിസംബർ 26 ന് നടത്തിയ പതിവ് പരിശോധനയിൽ കണ്ടെത്തിയ തുരുമ്പിച്ച കേബിളുകൾ മാറ്റിസ്ഥാപിക്കുന്നതിനായിട്ടാണ് തിരക്കേറിയ 8 മൈൽ മേൽപ്പാലം അടച്ചത് അതുകൊണ്ടുതന്നെ തിങ്കളാഴ്ച മുതൽ ടെർമിനൽ…
Read Moreവാട്സ്ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിൻസ്ന് ആശ്വാസമായി കോടതി വിധി.
ചെന്നൈ : വാട്സ് ആപ്പ് ഗ്രൂപ്പുകളിലെ അഡ്മിൻ മാർക്ക് മുകളിൽ എന്നും ഭയപ്പാട് സൃഷ്ടിച്ചിരുന്ന ഒരു വിഷയത്തിൽ കോടതി വിധിയിലൂടെ വ്യക്തത വന്നിരിക്കുകയാണ്. ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾക്ക് അഡ്മിൻ ഉത്തരവാധി അല്ല എന്നാണ് ഏറ്റവും പുതിയ ഉത്തരവിലൂടെ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ പ്രവർത്തനങ്ങളിൽ അഡ്മിന് പരിമിതമായ നിയന്ത്രണങ്ങൾ മാത്രമേ ഉള്ളൂ അതുകൊണ്ടുതന്നെ മറ്റൊരാൾ പങ്കുവച്ച സന്ദേശത്തിന് പിന്നിൽ അഡ്മിൻ്റെ ആസൂത്രണമില്ല എങ്കിൽ അഡ്മിനെതിരെ നടപടിയെടുക്കാൻ പാടില്ല എന്ന് ജസ്റ്റിസ് ജി.ആർ.സ്വാമിനാഥൻ വ്യക്തമാക്കി. കരൂരിലെ അഭിഭാഷകരുടെ വാട്സ് ആപ്പ്…
Read Moreപി.യു.കോളേജുകളിൽ 21 ദിവസത്തെ സൂര്യനമസ്കാരം!
ബെംഗളൂരു : സംസ്ഥാനത്തെ പി.യു.കോളേജുകളിൽ തുടർച്ചയായി 21 ദിവസം സൂര്യ നമസ്കാരം നടത്തണമെന്ന് കർണാടക പി.യു.ബോർഡിൻ്റെ ഉത്തരവ്. ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 7 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലെ അസംബ്ലികളിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും അനധ്യാപകരും പങ്കെടുക്കണമെന്ന നിർദ്ദേശം ഉത്തരവിൽ ഉണ്ട്. ഈ 21 ദിവസങ്ങളിലായി 273 സൂര്യനമസ്കാരം പൂർത്തിയാക്കുന്നവർക്ക് നാഷണൽ യോഗാസന സ്പോർട്ട്സ് ഫെഡറേഷൻ്റെ സർട്ടിഫിക്കറ്റ് ലഭിക്കും. റിപ്പബ്ലിക് ദിനത്തിൽ ആഘോഷമായി പശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയോടെ പരിപാടി സംഘടിപ്പിക്കണം. രാജ്യത്തിൻ്റെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി 75 കോടി സൂര്യനമസ്കാരം ചെയ്യിക്കാനാണ് ഫെഡറേഷൻ…
Read Moreനഗരത്തിൽ യുവതിയെ വെട്ടി കൊലപ്പെടുത്തി
ബെംഗളൂരു: കാറിൽ സഞ്ചരിക്കവേ യുവതിയെ വഴിയിൽ പിടിച്ചിറക്കി ഒരു കൂട്ടം അക്രമി സംഘം വെട്ടി കൊലപ്പെടുത്തി. അനേക്കൽ – ജിഗിനി റോഡിൽ വെച്ചായിരുന്നു സംഭവം. ജിഗ്‌നി സ്വദേശിനിയായ അർച്ചന(38) യാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 8 വർഷത്തോളമായി ഭർത്താവുമായി ബന്ധം വേർപിരിഞ്ഞു താമസിക്കുകയായിരുന്നു അർച്ചന. കഴിഞ്ഞ തിങ്കളാഴ്ച രാത്രി ബന്ധുവിന്റെ വീട് സന്ദർശിച്ചു തിരികെ വരും വഴിയായിരുന്നു സംഭവം. ഇലക്ട്രോണിക് സിറ്റി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ഊർജിതമാക്കി. സാമ്പത്തിക പരമായുള്ള ഇടപാടുകളെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായി സംശയിക്കുന്നതായും പോലീസ് അറിയിച്ചു.
Read Moreബെംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏകദേശം 72 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണ്ണവുമായി തമിഴ്നാട് സ്വദേശികൾ അറസ്റ്റിലായി. ക്രിസ്മസ് ദിനത്തിലും ഇന്നലെയുമായി ഷാർജയിൽ നിന്നെത്തിയ എയർ അറേബിയ വിമാനത്തിൽ വന്ന തമിഴ്നാട് സ്വദേശികൾ ആണ് പിടിയിലായത്. ആദ്യം പിടിയിലായ വ്യെക്തിയിൽ നിന്ന് 1.1 കിലോഗ്രാം സ്വന്തമാണ് പിടിച്ചെടുത്തത്. തുടർന്ന് ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അടുത്ത ദിവസം ഇതേ വിമാനത്തിൽ വന്ന മറ്റൊരു വ്യെക്തിയിൽ നിന്ന് 421 ഗ്രാം സ്വർണവും പിടിച്ചെടുത്തു. രാജ്യാനന്തര കള്ളക്കടത്തു സംഘങ്ങൾ ആണ് ഇവരെ ഉപയോഗിച്ച്…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-12-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 356 റിപ്പോർട്ട് ചെയ്തു. 347 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.50% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 347 ആകെ ഡിസ്ചാര്‍ജ് : 2959429 ഇന്നത്തെ കേസുകള്‍ : 356 ആകെ ആക്റ്റീവ് കേസുകള്‍ : 7456 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38318 ആകെ പോസിറ്റീവ് കേസുകള്‍ : 3005232…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-12-2021)
കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreബെംഗളൂരുവിൽ സ്പുട്നിക് V സൗജന്യ വാക്സിനേഷൻ ഡ്രൈവ്
ബെംഗളൂരു : ഡിസംബർ 30, വ്യാഴാഴ്ച ബാംഗ്ലൂരിലെ ഗൗസിയ ഐടിഐ ഹൊസൂർ റോഡിൽ രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ സ്പുട്നിക് V (ആദ്യ ഡോസ്) യുടെ സൗജന്യ വാക്സിനേഷൻ ഡ്രൈവ് നടത്തുന്നു. 2004-ന് മുമ്പ് ജനിച്ചവർ (17 വയസും അതിനുമുകളിലും) ഉള്ളവർക്കാണ് വാക്‌സിൻ നൽകുന്നത്. സ്പുട്നിക് V യുടെ രണ്ടാം ഡോസ് 2022 ജനുവരി/ഫെബ്രുവരി മാസങ്ങളിൽ നൽകും. ആധാറോ ഏതെങ്കിലും മറ്റ് തിരിച്ചറിയൽ രേഖ കയ്യിൽ കയ്യിൽ കരുത്തേണ്ടതാണ്. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക. അജേഷ് 8974033708, ഇമ്രാൻ 8971223897.
Read Moreസംസ്ഥാനത്തെ 15 ഒമിക്രോൺ രോഗികൾ ആശുപത്രി വിട്ടു
ബെംഗളൂരു: 38 രോഗികളുള്ള ഒമിക്രോണും പുതിയ സാർസ്-CoV 2 വേരിയന്റുമായി ബന്ധപ്പെട്ട 30-ലധികം കേസുകളുള്ള എട്ട് സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ഇതിനകം 15 രോഗികളെങ്കിലും സുഖം പ്രാപിക്കുകയും ഡിസ്ചാർജ് ചെയ്യുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ കാണിക്കുന്നു. രാജ്യത്തെ ആദ്യത്തെ ഒമിക്രോൺ കേസ് റിപ്പോർട്ട് ചെയ്ത സംസ്ഥാനം, ശനിയാഴ്ച മാത്രം ഏറ്റവും പുതിയ കണക്ക് (ഏഴ് പുതിയ രോഗികൾ) ചേർത്തു. തിങ്കളാഴ്ച പുലർച്ചെ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട് പ്രകാരം “കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 6,531 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു,…
Read More