പി.യു.കോളേജുകളിൽ 21 ദിവസത്തെ സൂര്യനമസ്കാരം!

ബെംഗളൂരു : സംസ്ഥാനത്തെ പി.യു.കോളേജുകളിൽ തുടർച്ചയായി 21 ദിവസം സൂര്യ നമസ്കാരം നടത്തണമെന്ന് കർണാടക പി.യു.ബോർഡിൻ്റെ ഉത്തരവ്.

ജനുവരി ഒന്ന് മുതൽ ഫെബ്രുവരി 7 വരെയുള്ള പ്രവൃത്തി ദിവസങ്ങളിലെ അസംബ്ലികളിൽ വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും അനധ്യാപകരും പങ്കെടുക്കണമെന്ന നിർദ്ദേശം ഉത്തരവിൽ ഉണ്ട്.

ഈ 21 ദിവസങ്ങളിലായി 273 സൂര്യനമസ്കാരം പൂർത്തിയാക്കുന്നവർക്ക് നാഷണൽ യോഗാസന സ്പോർട്ട്സ് ഫെഡറേഷൻ്റെ സർട്ടിഫിക്കറ്റ് ലഭിക്കും.

  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും

റിപ്പബ്ലിക് ദിനത്തിൽ ആഘോഷമായി പശ്ചാത്തല സംഗീതത്തിൻ്റെ അകമ്പടിയോടെ പരിപാടി സംഘടിപ്പിക്കണം.

രാജ്യത്തിൻ്റെ 75 മത് സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി 75 കോടി സൂര്യനമസ്കാരം ചെയ്യിക്കാനാണ് ഫെഡറേഷൻ ലക്ഷ്യമിടുന്നത്.

ഇതിൽ 30000 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 3 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർത്ത കണ്ടുകാണും പക്ഷെ കിച്ചു വിളിച്ചിട്ടില്ല; തന്നെ വേട്ടയാടിയ കാൻസർ വിവാദങ്ങളിൽ മറുപടിയുമായി രേണു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts