ബെംഗളൂരു: സംസ്ഥാനത്തെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ആഭ്യന്തര വിമാനക്കമ്പനിയുടെ ഗ്രൗണ്ട് സ്റ്റാഫ് യുഎസ് പാസ്‌പോർട്ട് ഉടമയായ നാല് വയസ്സുകാരനെ പുറപ്പെടുന്നതിന് മുമ്പുള്ള കോവിഡ് -19 ഡയഗ്നോസ്റ്റിക് പരിശോധനയ്ക്ക് നിർബന്ധിച്ചു.
മാതാപിതാക്കളോടാപ്പം പോർട്ട് ബ്ലെയറിലേക്കുള്ള അവധിക്കാല യാത്രയിൽ, നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് റിപ്പോർട്ട് നൽകാത്തതിനാൽ, യുഎസ് പൗരൻമാരായ മാതാപിതാക്കളെ അനുഗമിക്കാൻ കുട്ടിയെ എയർലൈൻ സ്റ്റാഫ് അനുവദിച്ചില്ല.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ വിമാനത്താവളങ്ങളിൽ പ്രീ-ഡിപ്പാർച്ചർ, പോസ്റ്റ് അറൈവൽ കോവിഡ്-19 ടെസ്റ്റുകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ലംഗിച്ചാണ് നാല് വയസ്സുള്ള കുട്ടിക്ക് COVID-19 ടെസ്റ്റ് നടത്താൻ നിർബന്ധിച്ചത്.
വൈറസ് പടരുന്നത് തടയുന്നതിനുള്ള പ്രോട്ടോക്കോളുകളെ കുറിച്ച് എയർലൈൻ സ്റ്റാഫ് അംഗങ്ങൾക്ക് വേണ്ടത്ര അറിവില്ല എന്ന വസ്തുതയാണ് എവിടെ തെളിയുന്നത്.
കുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടതിനെത്തുടർന്ന് എയർലൈൻ ജീവനക്കാർ, COVID-19 ടെസ്റ്റ് നിർബന്ധമാക്കുന്ന ക്ലോസ് കാണിക്കാൻ വിസമ്മതിച്ചു. അതുകൊണ്ടു തന്റെ മകന് നെഗറ്റീവ് റിപ്പോർട്ട് ആവശ്യമുണ്ടോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാൻ ഗാംഗുലി ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡുമായി ബന്ധപ്പെടുകയും ചെയ്തു. തുടർന്ന് പോർട്ട് ബ്ലെയറിൽ നിന്നും, പരിശോധന “അനാവശ്യമാണ്” എന്ന് അറിയിച്ചതായി റിപോർട്ടുകൾ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.