അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന് വീണ് നേവി ഉദ്യോഗസ്ഥന്റെ മകൻ മരിച്ചു.

ബെംഗളൂരു: ചൊവ്വാഴ്ച രാത്രി ബേഗൂർ-കൊപ്പ റോഡിലെ അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽ നിന്ന് നാവികസേനാ ഉദ്യോഗസ്ഥന്റെ 16 വയസ്സുള്ള മകൻ വീണ് മരിച്ചു. ഇന്ത്യൻ നേവി ഉദ്യോഗസ്ഥൻ സെൽവരാജിന്റെയും ഭാര്യ മനീഷയുടെയും മകനായ സൂര്യകാന്ത് രാത്രി 9.50 ഓടെ ഗോവണിപ്പടിയോട് ചേർന്നുള്ള ജനലിൽ നിന്ന് വീണതായാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

സൂര്യകാന്ത് അബദ്ധത്തിൽ വീണതാണോ അതോ ആത്മഹത്യ ചെയ്യാനുള്ള ആസൂത്രിത ശ്രമമാണോയെന്ന്  പോലീസ് ഉറപ്പിച്ചിട്ടില്ല. കേരളാ സ്വദേശിയായ സെൽവരാജ് ഭാര്യയ്ക്കും രണ്ട് കുട്ടികൾക്കുമൊപ്പം കഴിഞ്ഞ എട്ട് വർഷമായി എസ്എൻഎൻ അപ്പാർട്ട്‌മെന്റിലാണ് താമസിക്കുന്നത്. ഒരു സ്വകാര്യ കോളേജിൽ ഒന്നാം വർഷ പിയുസിക്ക് പഠിക്കുകയായിരുന്ന സൂര്യകാന്തിന്റെ ബന്ധുക്കളും അപ്പാർട്ട്‌മെന്റ് താമസക്കാരും കുട്ടി മൃദുല സ്വഭാവക്കാരനും മിടുക്കനായ വിദ്യാർത്ഥിയുമാണെന്നു പറയപ്പെടുന്നു.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

സൂര്യകാന്ത് വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം ഗോവണിപ്പടിക്ക് സമീപമുണ്ടായിരുന്നെന്നും എങ്ങനെയാണ് വീണതെന്ന് വ്യക്തമല്ലെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു. ബേഗൂർ പോലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും പോസ്റ്റ്‌മോർട്ടത്തിന് ശേഷം സൂര്യകാന്തിന്റെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം
[masterslider id="10"]

Related posts