വിദഗ്ധ ചികിൽസക്കായി വരുൺ സിങ്ങിനെ വിമാനമാർഗം ബെംഗളൂരുവിലെത്തിച്ചു.

ബെംഗളൂരു: തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ രക്ഷപ്പെട്ട് വെല്ലിംഗ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിനെ ഉന്നത ചികിത്സയ്ക്കായി വിമാനമാർഗം ബെംഗളൂരുവിലേക്ക് മാറ്റിയതായി മദ്രാസ് റെജിമെന്റൽ സെന്റർ കമാൻഡന്റ് ബ്രിഗേഡിയർ രാജേശ്വര് സിംഗ് അറിയിച്ചു.

അദ്ദേഹത്തിന്റെ ആന്തരിക അവയവങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 14 പേരുമായി പോയ ഐഎഎഫ് എംഐ-17വി5 ഹെലികോപ്റ്റർ ബുധനാഴ്ച കൂനൂരിനടുത്ത് കാട്ടേരിയിൽ തകർന്നുവീണ് ഉണ്ടായ അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കകളുടെ 'ലീലാവിലാസം'; ഇരുവരെയും വഴിയിൽ തടഞ്ഞ് നാട്ടുകാർ
  തകർന്ന റോഡുകളും ഗതാഗതക്കുരുക്കും വില്ലനായി; ബെംഗളൂരുവിൽ ആറ് വിദ്യാർത്ഥികൾക്ക് യുപിഎസ്‌സി പരീക്ഷ എഴുതാനായില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us