യുവാവിനെ മർദിച്ച് മൂത്രം കുടിപ്പിച്ച എസ്ഐക്ക് സസ്പെൻഷൻ.

ബെംഗളൂരു: പൊലീസ് കസ്റ്റഡിയിൽ മുസ്‍ലിം യുവാവിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ടു മർദിച്ച് മൂത്രം കുടിപ്പിച്ചതിനു ബയട്രായനപുര എസ്ഐ ഹരീഷിനു സസ്പെൻഷൻ. കേസെടുക്കാതെയാണ് ഇയാളെ കസ്റ്റഡിയിൽ സൂക്ഷിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്നാണ് എസ്ഐയെ സസ്പെൻഡ് ചെയ്തതെന്ന് ബെംഗളൂരു വെസ്റ്റ് ഡിസിപി സഞ്ജീവ് എം.പാട്ടീൽ പറഞ്ഞു.

പൊലീസ് സ്റ്റേഷൻ മതകേന്ദ്രമല്ലെന്നു പറഞ്ഞ് യുവാവിന്റെ നീണ്ട താടി മുറിച്ച പൊലീസ് അവിടം ശുചിയാക്കാനും നിർബന്ധിച്ചു കൂടതെ മർദ്ദനമേറ്റ് അവശനായ താൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ മൂത്രം കുടിപ്പിച്ചു എന്നും തൗസീഫ് പാഷ (23)യുടെ പരാതിയിലുണ്ട്.

  പകുതി വിലയ്ക്ക് പിഴയടയ്ക്കാൻ വൻ തിരക്ക്; 14 ദിവസം കൊണ്ട് ബെംഗളൂരു ട്രാഫിക് പോലീസിന് 18 കോടി!

അയൽക്കാരനുമായി വഴക്കുണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് തൗസീഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇയാളെ വിട്ടയയ്ക്കാൻ പിതാവ് അസ്‍ലം പാഷയോടു പണം ആവശ്യപ്പെട്ടതായും പരാതിയുണ്ട്. കോൺഗ്രസ് എംഎൽഎ സമീർ അഹമ്മദ് ഖാൻ ഇടപെട്ടതിനെ തുടർന്നാണ് വിട്ടയയ്ക്കാൻ തയാറായത്.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
[masterslider id="10"]

Related posts