തടവുകാരുടെ വിദ്യാഭ്യാസവും നൈപുണ്യ നിലവാരവും മെച്ചപ്പെടുത്തൽ പരിശീലനം

ബെംഗളൂരു : സംസ്ഥാനത്തെ തടവുകാരിൽ 47 ശതമാനവും നിരക്ഷരരോ അർദ്ധ സാക്ഷരരോ ആണെന്ന് കർണാടക ജയിൽ ആൻഡ് കറക്ഷണൽ സർവീസസ് ഡിപ്പാർട്ട്‌മെന്റ് നടത്തിയ പഠനം വ്യക്തമാക്കുന്നു. അതിനാൽ, തടവുകാരുടെ ശാരീരികവും മാനസികവുമായ ക്ഷേമം വർധിപ്പിക്കുന്നതിന് പുറമെ അവരുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നവംബർ മുതൽ ‘നവചേതന’ ദൗത്യം ആരംഭിക്കാൻ പോലീസ് വകുപ്പ് തീരുമാനിച്ചു.

സംസ്ഥാനത്തെ 50 ജയിലുകളിലും 15,000 തടവുകാരുടെ വിദ്യാഭ്യാസ, നൈപുണ്യ ആവശ്യങ്ങൾ വ്യക്തിഗതമായി മനസ്സിലാക്കാൻ വിശദമായ പഠനം നടത്തിയതായി പോലീസ് അറിയിച്ചു. ഏകദേശം 7,000 തടവുകാർ (47%) നിരക്ഷരരോ അർദ്ധ സാക്ഷരരോ ആണെങ്കിൽ, ഏകദേശം 3,000 തടവുകാർ (21%) എസ്എസ്എൽസി അല്ലെങ്കിൽ പത്താം ക്ലാസ് മാത്രമേ പൂർത്തിയാക്കിയിട്ടുള്ളൂ. മറ്റൊരു 2,100 തടവുകാർ (14%) പിയുസിയോ ഡിപ്ലോമയോ ഉള്ളവരാണ്. ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളും തടവുകാരിൽ 7% വരും.

  മുൻ എം.എൽ.സി ദയാനന്ദ് റെഡ്ഡിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി; 3 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

തടവുകാരുടെ ശാരീരികവും മാനസികവുമായ ക്ഷേമവും അവരുടെ വിദ്യാഭ്യാസവും നൈപുണ്യ നിലവാരവും മെച്ചപ്പെടുത്തി സമഗ്രമായി പരിഷ്കരിക്കാനാണ് പരിപാടി ലക്ഷ്യമിടുന്നത്. തടവുകാരുടെ ആത്മാഭിമാനം വർധിപ്പിക്കാനും ജയിലിന് അകത്തും പുറത്തും മാന്യമായ ജീവിതം നയിക്കാൻ പ്രാപ്തരാക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ജയിലുകളുടെ പ്രവർത്തനത്തിൽ വലിയ പുരോഗതി കൊണ്ടുവരാനും പരിപാടി ലക്ഷ്യമിടുന്നതായി പത്രക്കുറിപ്പിൽ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts