ഷിദലഘട്ടയിൽ തെരുവുനായകളുടെ ആക്രമണത്തിൽ 11-കാരൻ മരിച്ചു

ബെംഗളൂരു : ചിക്കബെല്ലാപുരയിലെ ഷിദലഘട്ടയിൽ തെരുവുനായകളുടെ ആക്രമണത്തിൽ 11-കാരനെ മരിച്ചു.ഷിദലഘട്ടയിലെ ഉർദു ഹയർ സെക്കൻഡറി സ്കൂൾ നാലാംക്ലാസ് വിദ്യാർഥി ആണ് മരിച്ച ഖലന്ദർ ഖാൻ.തൊഴിലാളിയായ പിതാവ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ പുറത്തിറങ്ങി കുട്ടിയെ സമീപത്തുണ്ടായിരുന്ന ഇരുപതോളം തെരുവുനായകൾ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് പിതാവും നാട്ടുകാരും എത്തിയപ്പോഴേക്കും മാരകമായി മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു ഖലന്ദർ ഖാൻ.

  യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്തു: പ്രായപൂർത്തിയാകാത്ത ആളുൾപ്പെടെ 10 പേർ പിടിയിൽ

സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെരുവുനായകളെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കാത്ത പഞ്ചായത്തിനെതിരേ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നത്. ജനപ്രതിനിധികളും പൗരപ്രമുഖരുമെത്തിയാണ് ജനരോഷം തണുപ്പിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts