വൃദ്ധയുടെ മൃതദേഹം തെരുവ് നായ്ക്കൾ തിന്നു

ബെംഗളൂരു: അഫ്‌സൽപൂർ താലൂക്കിലെ ദേവൽ ഗണഗാപൂരിലെ തീർത്ഥാടന കേന്ദ്രത്തിൽ ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ട വൃദ്ധയായ സ്ത്രീയുടെ മൃതദേഹം തെരുവ് നായ്ക്കൾ തിന്നുന്ന ദാരുണമായ സംഭവം നടന്നു. മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതായി പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ദേവൽ ഗണഗാപൂരിലെ ദത്താത്രേയ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തരിൽ ഭൂരിഭാഗവും മഹാരാഷ്ട്രയിൽ നിന്നുള്ളവരാണ്. കുറച്ച് ദിവസം ക്ഷേത്രത്തിൽ താമസിച്ചാൽ സുഖം പ്രാപിക്കുമെന്ന വിശ്വാസത്തിൽ അവരുടെ കുടുംബത്തിലെ പ്രായമായവരെയും മാനസികരോഗികളുമായ അംഗങ്ങളെയും ഇവിടെ ഉപേക്ഷിക്കുന്നത് പതിവാണ്. ഈ സമ്പ്രദായം വർഷങ്ങളായി പ്രചാരത്തിലുണ്ട്. ഇത്തരത്തിൽ നൂറിലധികം പേരാണ് തീർഥാടന കേന്ദ്രത്തിൽ കഴിയുന്നത്. ഇവരിൽ…

Read More

തെരുവ് നായ്ക്കളുടെ കാര്യത്തിൽ നിസ്സഹായതയെന്ന് സർക്കാർ

ബെംഗളൂരു: വന്ധ്യംകരണ പ്രവർത്തനങ്ങൾക്കും പേവിഷബാധയ്‌ക്കെതിരായ വാക്‌സിനുകൾ നൽകുന്നതിനും അപ്പുറം, ബെംഗളൂരുവിൽ തെരുവ് നായ്ക്കളെ കൈകാര്യം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ നിസ്സഹായരാണെന്ന് നിയമമന്ത്രി ജെ സി മധുസ്വാമി കർണാടക നിയമസഭയിൽ ബസവനഗുഡി എംഎൽഎ രവി സുബ്രഹ്മണ്യയുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. നിരവധി ആളുകൾക്ക്, പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് വിദ്യാർത്ഥികൾക്ക് കടിയേറ്റതിനാൽ തെരുവ് നായ പ്രശ്നത്തിന് അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് നിയമനിർമ്മാതാവ് ചൂണ്ടിക്കാട്ടി. വന്ധ്യംകരണ യജ്ഞം നടത്താൻ ഉദ്ദേശിക്കുന്ന ഏജൻസികൾ അവരുടെ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുന്നില്ലെന്നും തെരുവ് നായ്ക്കളെ പുനരധിവസിപ്പിക്കുന്നതിന് നഗരത്തിന് പുറത്ത് തുറസ്സായ സ്ഥലങ്ങൾ സർക്കാർ…

Read More

കണ്ണില്ലാത്ത ക്രൂരത; വീണ്ടും തെരുവ് നായയുടെ മുകളിലൂടെ കാർ പാഞ്ഞുകയറി

ബെംഗളൂരു : തിങ്കളാഴ്ച, കിഴക്കൻ ബെംഗളൂരുവിലെ കോക്‌സ് ടൗണിൽ തെരുവ് നായയുടെ മുകളിലൂടെ കാർ പാഞ്ഞുകയറി. സംഭവം സിസിടിവി ക്യാമറയിൽ പതിഞ്ഞു . നായയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും ഇപ്പോൾ പരിക്കിൽ നിന്ന് മുക്തമായിക്കൊണ്ടിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു. അജ്ഞാത കാറിന്റെ ഡ്രൈവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ലോക്കൽ പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം, മുൻ എംപി ഡികെ ആദികേശവുലു നായിഡുവിന്റെ ചെറുമകൻ ആദി നാരായണ നായിഡുവിനെ തെരുവ് നായയെ ഓടിച്ചെന്നാരോപിച്ച് അറസ്റ്റുചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Read More

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് വയസുകാരി മരിച്ചു

ബെംഗളൂരു : ബുധനാഴ്ച ബെലഗാവിയിലെ അത്താണിയിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ നാല് വയസുകാരിയായ സൗജന്യ മരിച്ചു. വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കരിമ്പ് തോട്ടത്തിൽ ജോലി ചെയ്യുന്ന അമ്മാവന് പ്രഭാതഭക്ഷണം നൽകാൻ പോകവേ ആയിരുന്നു തെരിവ് നായ്ക്കളുടെ ആക്രമണം. ഒറ്റപ്പെട്ട സ്ഥലമായതിനാൽ പെൺകുട്ടി ഒരുമണിക്കൂറോളം ആശുപത്രിയിലെത്തിക്കാൻ കഴിയാതെ സംഭവ സ്ഥലത്ത് തന്നെ കിടത്തിയെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ ഗ്രാമവാസിയായ അപ്പാസാഹെബ് നാമഗൗഡ് പറഞ്ഞു.

Read More

ഷിദലഘട്ടയിൽ തെരുവുനായകളുടെ ആക്രമണത്തിൽ 11-കാരൻ മരിച്ചു

ബെംഗളൂരു : ചിക്കബെല്ലാപുരയിലെ ഷിദലഘട്ടയിൽ തെരുവുനായകളുടെ ആക്രമണത്തിൽ 11-കാരനെ മരിച്ചു.ഷിദലഘട്ടയിലെ ഉർദു ഹയർ സെക്കൻഡറി സ്കൂൾ നാലാംക്ലാസ് വിദ്യാർഥി ആണ് മരിച്ച ഖലന്ദർ ഖാൻ.തൊഴിലാളിയായ പിതാവ് ഞായറാഴ്ച രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയതിന് പിന്നാലെ പുറത്തിറങ്ങി കുട്ടിയെ സമീപത്തുണ്ടായിരുന്ന ഇരുപതോളം തെരുവുനായകൾ ആക്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് പിതാവും നാട്ടുകാരും എത്തിയപ്പോഴേക്കും മാരകമായി മുറിവേറ്റ് ചോരവാർന്ന നിലയിലായിരുന്നു ഖലന്ദർ ഖാൻ. സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെരുവുനായകളെ നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കാത്ത പഞ്ചായത്തിനെതിരേ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയർന്നത്. ജനപ്രതിനിധികളും പൗരപ്രമുഖരുമെത്തിയാണ് ജനരോഷം തണുപ്പിച്ചത്. സംഭവത്തിൽ…

Read More
Click Here to Follow Us