ബെംഗളൂരു: ബംഗളൂരു ആർടി നഗറിലെ മിറാക്കിൾ ഡ്രീംസ് കെട്ടിടത്തിൻ്റെ താഴത്തെ നിലയിലെ ജനറേറ്ററിൽ തീപിടുത്തം.
മൂന്നാം നിലയിലും താഴത്തെ നിലയിലും തീ ആളിപടർന്നു, ഫയർ എഞ്ചിൻ എത്തി തീ അണയ്ക്കാൻ ഉള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണ്.
കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നുണ്ട്. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ഏഴുപേരെ ആർടി നഗർ പൊലീസ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചു.
കെട്ടിടത്തിൻ്റെ ജനൽ ചില്ലുകൾ തകർന്നതിനാൽ സമീപത്തെ കെട്ടിടത്തിൽ നിന്ന് ഗോവണി ഉപയോഗിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
കെട്ടിടത്തിന് മുകളിൽ പത്തിലധികം പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം,
കനത്ത പുക കെട്ടിടത്തെ മൂടി. രണ്ട് അഗ്‌നിശമനസേനാ യൂണിറ്റുകൾ കൂടി സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
അഞ്ചിലധികം വാട്ടർ ടാങ്കറുകൾ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. റോഡിനിരുവശവും നൂറുകണക്കിനാളുകൾ തടിച്ചുകൂടി.
ജനങ്ങളെ നിയന്ത്രിക്കാൻ പോലീസ് നെട്ടോട്ടമോടുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.