സംസ്ഥാനത്ത് ചൂട് കൂടുന്നു; സൂര്യതാപമേറ്റ് രണ്ട് മരണം

ബെംഗളൂരു : സംസ്ഥാനത്ത് ഒരുമാസത്തിനിടെ സൂര്യതാപമേറ്റ് രണ്ടുപേർ മരിച്ചതായി ആരോഗ്യവകുപ്പ്.

ബാഗൽകോട്ട്, കലബുറഗി ജില്ലകളിലുള്ളവരാണ് മരിച്ചത്.

നിലവിൽ ചിക്കബെല്ലാപുര, ബാഗൽകോട്ട്, ചിത്രദുർഗ, മണ്ഡ്യ എന്നീ ജില്ലകളിലാണ് ഉഷ്ണതരംഗം രൂക്ഷം.

ചിക്കബെല്ലാപുരയിൽ 102 പേർക്ക് സൂര്യതാപമേറ്റു.

ബാഗൽകോട്ടിൽ 69 പേർക്ക്, ചിത്രദുർഗയിൽ 56 പേർക്ക്, മണ്ഡ്യയിൽ 54 പേർക്ക് എന്നിങ്ങനെയും സൂര്യതാപമേറ്റു.

  ഇന്ധനവിലയിൽ വർദ്ധനവ്: സംസ്ഥാനത്ത് പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ കൂടി; ബെം​ഗളൂരുവിലെ പെട്രോൾ വില അറിയാൻ വായിക്കാം

ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുതിയ നിർദേശങ്ങൾ ഇറക്കി.

ചൂടുകൂടുതലുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് ഉച്ചയ്ക്കും വൈകീട്ട് മൂന്നിനും ഇടയിൽ അത്യാവശ്യഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങരുത്.

ഇളംനിറമുള്ള പരുത്തിവസ്ത്രങ്ങൾ ഉപയോഗിക്കണം.

ചൂടിൽ നിന്ന് രക്ഷനേടാൻ, സൺഗ്ലാസ്, കുട, തൊപ്പി എന്നിവ ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു.

കലബുറഗി ജില്ലയിൽ പരമാവധി 42 ഡിഗ്രി സെൽഷ്യസ് താപനില അനുഭവപ്പെട്ടു.

സംസ്ഥാനത്തെ 75 ശതമാനം സ്ഥലങ്ങളിലും 36 ഡിഗ്രിക്കും 42 ഡിഗ്രിക്കും ഇടയിലാണ് താപനില അനുഭവപ്പെടുന്നതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ ലൈംഗിക ഉത്തേജന മരുന്നുകളുടെ ഉപയോഗം കൂടുന്നു; മുന്നറിയിപ്പുമായി ഡോക്ടർമാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുടുംബപ്രശ്നങ്ങളിലും തൃഷയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളിലും മറുപടിയുമായി വിജയ്
[masterslider id="10"]

Related posts

Click Here to Follow Us