പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് പേരെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു: പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കായി ഞായറാഴ്ച നടന്ന പരീക്ഷയ്ക്കിടെ രണ്ട് വ്യത്യസ്ത കേസുകളിലായി പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികളെ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു.

ബെലഗാവിയിലെ അഡഹലട്ടിയിൽ നിന്നുള്ള മല്ലപ്പ ശ്രീശൈല കലാമാഡി (24), വിജയപുര ജില്ലയിലെ ഇൻഡിതാലൂക്കിൽ നിന്നുള്ള രാമഗോണ്ട് സോമനിംഗ പാട്ടീൽ (24) എന്നിവരാണ് അറസ്റ്റിലായത് .

ചിക്കസാന്ദ്രയിലെ സപ്തഗിരി എൻജിനീയറിങ് കോളേജിൽ പരീക്ഷ എഴുതുന്നതിനിടെ ഹാൾ ഇൻവിജിലേറ്റർനടത്തിയ പരിശോധനയിൽ കലാമാഡിയുടെ പക്കൽ നിന്നും മൊബൈൽ ഫോൺ കണ്ടെത്തിയതായി പോലീസ്പറഞ്ഞു. പരീക്ഷാ വേളയിൽ ഇന്റർനെറ്റ് ഉപയോഗിച്ച് ഉത്തരങ്ങൾ കണ്ടെത്താനായി ഇയാൾ മൊബൈൽ ഉപയോഗിക്കുകയായിരുന്നു.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

ത്യാഗരാജനഗറിലെ എസ്‌ജിപിടിഎ സ്‌കൂളിൽ പരീക്ഷയെഴുതിയ പാട്ടീൽ ഒഎംആർ ഷീറ്റ് പിന്നീട് മറ്റൊരാൾ പൂരിപ്പിക്കുമെന്ന് ഒരു ഇടനിലക്കാരൻ പറഞ്ഞതിനെത്തുടർന്ന് നിരവധി ചോദ്യങ്ങൾക്ക് ഉത്തരം എഴുതാതെ വിട്ടു.

ഇടനിലക്കാരൻ 10 ലക്ഷം രൂപയ്ക്ക് കോൺസ്റ്റബിൾ ജോലി വാഗ്ദാനം  ചെയ്തതായി പാട്ടീൽ പറഞ്ഞു. അഡ്വാൻസായി ഇയാൾക്ക് അഞ്ച് ലക്ഷം രൂപ പാട്ടീൽ നൽകിയിരുന്നു. കമ്പാർ, പാട്ടീൽ തുടങ്ങിയവർക്കെതിരെ ബനശങ്കരി പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഷിംലയോ അതോ ബെംഗളൂരുവോ? സിലിക്കൺ സിറ്റിയിലെ ഈ മാറ്റത്തിന് പിന്നിൽ; കൂടെ ചിരിപ്പിക്കുന്ന ട്രോളുകളും
[masterslider id="10"]

Related posts