ഉദ്യാന നഗരിയിൽ മലയാളികളുടെ പ്രിയ ഷെഫ് സുരേഷ് പിള്ളെ തയ്യാറാക്കിയ ഓണസദ്യ ആസ്വദിക്കാൻ കിടിലൻ അവസരം. അതും സൗജന്യമായി.

ബെംഗളൂരു: 5 വർഷമായി ബെംഗളൂരു മലയാളികളുടെ രസക്കൂട്ടുകൾ വ്യക്തമായി പകർന്നു നൽകുന്ന ബെംഗളൂരു വാർത്തയും ആഗോള മലയാളികളുടെ രുചിക്കൂട്ടുകൾ കൃത്യമായി അറിയുന്ന “ഷെഫ് സുരേഷ് പിള്ളെ”യും ചേർന്നു നടത്തുന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കുക. വിജയികളാകുന്ന 2 ജോഡി പേർക്ക് വൈറ്റ് ഫീൽഡിൽ ഫിനിക്സ് മാളിനടുത്തുള്ള”ഷെഫ് പിള്ളെ”റസ്റ്റോറൻ്റിൽ നിന്ന് രുചികരമായ മലയാളത്തനതു രുചിയോടെയുള്ള ” കൊയിലോൺ സദ്യ”…. #bengaluruvartha_chefpillai_photocontest മൽസരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. കേരളത്തനിമയുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് നിങ്ങളുടെ ഒറ്റക്കോ കുടുംബത്തിനൊപ്പമോ സുഹൃത്തുക്കൾക്ക് ഒപ്പമോ ഉളള ഒരു ഫോട്ടോ മുകളിൽ കൊടുത്തിട്ടുള്ള…

Read More

പൂന്തോട്ടത്തിൽ കഞ്ചാവുചെടികൾ നട്ടു പിടിപ്പിച്ചു; പ്രതി ഒളിവിൽ

ബെംഗളൂരു: ദേവനഹള്ളിയിലെ ഒരു പൂന്തോട്ടത്തിൽ പൂക്കൾക്കൊപ്പം നട്ടുപിടിപ്പിച്ച കഞ്ചാവുചെടികൾ ബെംഗളൂരു റൂറൽ പോലീസ് കണ്ടെത്തി നശിപ്പിച്ചു. ദേവനഹള്ളിക്ക് സമീപം അന്നിഘട്ടയിലെ ഒരു സ്വകാര്യ വ്യെക്തിയുടെ കൃഷി സ്ഥലത്തെ പൂന്തോട്ടത്തിൽ ആണ് കഞ്ചാവുചെടികൾ പോലീസ് കണ്ടെത്തിയത്. പോലീസ് എത്തുമെന്ന വിവരം അറിഞ്ഞു സ്ഥലമുടമ അവിടെ നിന്നും കടന്നു കളഞ്ഞു. ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെത്തിയ കഞ്ചാവ് ചെടികളെല്ലാം പൂർണ വളർച്ചയെത്തിയതാണെന്ന് പോലീസ് പറഞ്ഞു. ചെടികൾക്ക് 60 കിലോയോളം തൂക്കമുണ്ട് ഈ ചെടികളിൽ നിന്ന്…

Read More

‘ആരോഗ്യ നന്ദന’; കോവിഡിൽ കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാൻ സർക്കാറിന്റെ പുതിയ പദ്ധതി

ബെംഗളൂരു: കോവിഡ് മൂന്നാം തരംഗം പ്രധാനമായും കുട്ടികളെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതോടെ, സംസ്ഥാന ആരോഗ്യ വകുപ്പ് ‘ആരോഗ്യ നന്ദന‘ എന്ന പുതിയ ശിശു പരിശോധനപദ്ധതി ആരംഭിക്കാൻ ഒരുങ്ങുകയാണ്. സംസ്ഥാനത്തെ എല്ലാ കുട്ടികളിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതോടൊപ്പം കുറഞ്ഞ പോഷകാഹാര സൂചകങ്ങൾ, പ്രതിരോധശേഷി എന്നിവ കൂടി പരിശോധിക്കുന്നതിനുള്ള ഒരു പുതിയ സംരംഭമാണിത്. മുഖ്യമന്ത്രി ബസ്വരാജ് ബൊമ്മൈ ഒരാഴ്ചയ്ക്കുള്ളിൽ പരിപാടിക്ക് തുടക്കം കുറിക്കുമെന്ന്ആരോഗ്യ ആരോഗ്യ മന്ത്രി ഡോ കെ സുധാകർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. “0-18 പ്രായ പരിധിയിൽപെട്ട 1.5 കോടിയോളം കുട്ടികളാണ് കർണാടകയിൽ ഉള്ളത്. ഈ പദ്ധതി…

Read More

ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇ. വിലക്കേർപ്പെടുത്തി

ദുബായ്: കോവിഡ് ചട്ടം ലംഘിച്ചതിനാൽ ഇൻഡിഗോ വിമാനങ്ങൾക്ക് യു.എ.ഇ. ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർ.ടി.പി. സി.ആർ. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനാണ് നടപടി. 48 മണിക്കൂറിനിടെയുള്ള പി.സി.ആർ. ടെസ്റ്റിന് പുറമേ വിമാനത്താവളത്തിൽ നിന്ന് റാപിഡ് പി.സി.ആർ. ടെസ്റ്റ് കൂടി വേണം എന്നാണ് യു.എ.ഇയുടെ ചട്ടം. വിലക്ക് വന്നതോടെ ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര പ്രതിസന്ധിയിലായി.

Read More

കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിട്ടും സംസ്ഥാനത്ത് മ്യൂക്കോർമൈക്കോസിസ് കേസുകൾ വർദ്ധിക്കുന്നു

ബെംഗളൂരു: പുതിയ കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ ഇടിവ് ഉണ്ടായിരുന്നിട്ടും, സംസ്ഥാനത്ത്  കോവിഡിന് ശേഷമുള്ള നിരവധി മ്യൂക്കോർമൈക്കോസിസ് എന്ന ബ്ലാക്ക് ഫങ്കസ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത് തുടരുന്നു. ജൂലൈ 22 മുതൽ ഓഗസ്റ്റ് 7 വരെ 156 കേസുകളും 59 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക വിവരങ്ങൾ പ്രകാരം ഓഗസ്റ്റ് 7 ന് സംസ്ഥാനത്ത് മൊത്തം 3,718 കേസുകൾ ഉണ്ടായിരുന്നു, അതിൽ 51.5% കേസുകൾ (1,917 ആളുകൾ) ഇപ്പോഴും ചികിത്സയിലാണ്, 9.89 ശതമാനം അല്ലെങ്കിൽ 368 പേർ അടുത്തിടെ ടിഷ്യു നെക്രോസിസിന് കാരണമാകുന്ന സങ്കീർണത മൂലം മരിച്ചു. ഈ…

Read More

അപൂർവ്വങ്ങളിൽ അപൂർവ്വമായ ബോംബെ “ഒ” നെഗറ്റീവ് രക്തമെത്തിച്ച് ആർ.ഐ.ബി.കെ ബെംഗളൂരുവും ഐ.സി.എഫ് യുവ ചെന്നൈയും

ചെന്നൈ: ചെന്നൈയിലെ എഗ്മോർ ഗവണ്മെന്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രോഗിക്ക് പ്രസവ സംബന്ധമായ ആവശ്യത്തിനായി അത്യാവശ്യമായി അപൂർവങ്ങളിൽ അപൂർവ്വമായ ബോംബെ “ഒ” നെഗറ്റീവ് രക്തമാവശ്യപ്പെട്ട് ചെന്നൈ ഐ.സി.എഫ് യുവ കോഡിനേറ്റർ സന്തോഷ് ചേലക്കര ബാംഗ്ലൂർ ആർ.ഐ.ബി.കെ കോഡിനേറ്റർ ടിജോ യെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു നിവാസികളായ നവീൻ, വിശാൽ എന്നിവരുടെ സഹായത്തോടെ “ആദിത്യ” എന്ന ഡോണറെ ഉടൻ തന്നെ ബെംഗളൂരു വിക്ടോറിയ ആശുപത്രിയിൽ എത്തിക്കുകയും രക്‌തദാനം നടത്തിക്കുകയും ചെയ്തു. തുടർന്ന് രക്തബാഗുമായി ബെംഗളൂരു റയിൽവേ സ്റ്റേഷനിൽ നിന്നും ആർ.പി.എഫിന്റെ സഹായത്തോടു കൂടി രക്തബാഗ് ചെന്നൈയിലേക്ക് അയക്കുകയും,…

Read More

മകൻ ആത്മഹത്യ ചെയ്തു; വിവരമറിഞ്ഞ അമ്മ വാഹന അപകടത്തിൽ മരിച്ചു.

ബെംഗളൂരു: മകൻ ആത്മഹത്യ ചെയ്ത വിവരം അറിഞ്ഞ് റോഡിലേക്കി ഇറങ്ങി ഓടിയ 39 കാരിയായ യുവതി അതിവേഗത്തിൽ വന്ന കാറിനടിയിൽ പെട്ട് മരിച്ചു. ചൊവ്വാഴ്ച വിജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബികോം ഒന്നാം വർഷ വിദ്യാർത്ഥിയായ മകൻ മോഹൻ ഗൗഡ (18) മരിച്ചതായി അറിഞ്ഞതോടെ  ലീലാവതി അസ്വസ്ഥയായി. ഭർത്താവ് ലോകേഷ് ഒരു റേഷൻ കട നടത്തുന്നു, കുടുംബം വിജയനഗറിലെ എംസി ലേഔട്ടിലാണ് താമസിക്കുന്നത്. മോഹൻ ഒരു പരീക്ഷ എഴുതാൻ പോയതായും സുഹൃത്തുക്കളുമായി വഴക്കിട്ടതായും അവരുടെ ഒരു ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ചതായും പോലീസ് പറഞ്ഞു. അസ്വസ്ഥനായഅദ്ദേഹം വീട്ടിൽ തിരിച്ചെത്തി ഒരു…

Read More

നഗരത്തിൽ രാത്രി കർഫ്യൂ വീണ്ടും നീട്ടി.

ബെംഗളൂരു: രാത്രി 9 മുതൽ രാവിലെ 5 വരെ നഗരത്തിൽ പ്രഖ്യാപിച്ച രാത്രി കർഫ്യൂ വീണ്ടും നീട്ടി. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള കർഫ്യൂ ഈ മാസം 30 വരെ നീട്ടിയതായി സിറ്റി പോലീസ് കമ്മീഷണർ കമാൽ പാന്ത് അറിയിച്ചു. റെയിൽവേ സ്‌റ്റേഷനുകൾ, മെട്രോ സ്‌റ്റേഷനുകൾ, ബസ് സ്‌റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവക്ക് നിലവിൽ കർഫ്യൂവിൽ ഇളവുണ്ട്. നാലിലധികം പേർ കൂട്ടം കൂടുന്നത് ഒഴിവാക്കാനാണ് കർഫ്യൂ. നിയമം ലംഘിക്കുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കും.

Read More

മെഗാ ലോക് അദാലത്ത്; ഒരു ദിവസം തീർപ്പാക്കിയ കേസുകളിൽ റെക്കോർഡ്!

ബെംഗളൂരു: കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി രജതജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായി(കെഎസ്എൽഎസ്എ) നടത്തുന്ന മെഗാ ലോക് അദാലത്ത്, ശനിയാഴ്ച രാജ്യത്ത് ഇത് വരെ ഒരു ദിവസം തീർപ്പാക്കിയ കേസുകളിൽ ഏറ്റവും കൂടുതൽ കേസുകൾ തീർപ്പാക്കി. കെഎസ്എൽഎസ്എ എക്സിക്യൂട്ടീവ് ചെയർമാൻ ജസ്റ്റിസ് അരവിന്ദ് കുമാർ ചൊവ്വാഴ്ച പുറത്തുവിട്ട ഡാറ്റപ്രകാരം, 907.65 കോടി രൂപ നഷ്ടപരിഹാരം അടച്ച് 3.88 ലക്ഷം കേസുകൾ തീർപ്പാക്കി. 25.75 കോടി രൂപ പിഴ ഈടാക്കുകയും ചെയ്തു. മുമ്പ് നടന്ന മെഗാ ലോക് അദാലത്തുകളിൽ, 2020 സെപ്റ്റംബറിൽ 1,15,938 കേസുകൾ തീർപ്പാക്കുന്നതിൽ നിന്ന് 357.71 കോടി രൂപയും  2020 ഡിസംബറിൽ…

Read More

വീണ്ടും കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 1% ന് താഴെ;ഇന്നത്തെ കർണാടകയിലെ കോവിഡ് അപ്പ്ഡേറ്റ് ഇവിടെ വായിക്കാം.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1365 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1558 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.76%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1558 ആകെ ഡിസ്ചാര്‍ജ് : 2874839 ഇന്നത്തെ കേസുകള്‍ : 1365 ആകെ ആക്റ്റീവ് കേസുകള്‍ : 21266 ഇന്ന് കോവിഡ് മരണം : 22 ആകെ കോവിഡ് മരണം : 37061 ആകെ പോസിറ്റീവ് കേസുകള്‍ : 2933192 ഇന്നത്തെ പരിശോധനകൾ…

Read More