ബെംഗളൂൂരു : കർണാടകയിലെ പ്രധാന ഉൽസവമായ വര മഹാലക്ഷ്മി ഹബ്ബ ഇന്ന്. ശ്രാവണമാസത്തിലെ ശുക്ലപക്ഷത്തിൽ അവസാനത്തെ വെള്ളിയാഴ്ചയാണ് ഐശ്വര്യത്തിൻ്റെ ദേവതയായ ലക്ഷ്മിയെ പൂജിച്ചു കൊണ്ടുള്ള വര മഹാലക്ഷ്മി പൂജ നടത്തുന്നത്. ഇപ്പോൾ മഹാരാഷ്ട്രയിലുള്ള കുണ്ഡിന്യപുരിയിൽ താമസിച്ചിരുന്ന ചാരുമതി എന്ന് സ്ത്രീക്ക് സ്വപ്നത്തിൽ ലക്ഷ്മീ ദർശന സൗഭാഗ്യമുണ്ടാവുകയും ദേവിയുടെ നിർദ്ദേശപ്രകാരം അവരാണ് വരമഹാലക്ഷ്മീ പൂജ തുടങ്ങിവച്ചതും എന്നാണ് കഥ. ക്ഷേത്രങ്ങളിലും വീടുകളിലും നടത്തുന്ന പ്രത്യേക പൂജകളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ബിബിഎംപിയുടെ നിർദേശം നിലവിലുണ്ട്. സ്ത്രീകളുടെ ഉത്സവം കൂടിയായ വരമഹാലക്ഷ്മി പൂജയുടെ ഭാഗമായി വീടുകൾ…
Read MoreMonth: August 2021
ക്വാറന്റീനിൽ പോയ ജീവനക്കാരെ ബിപിഒ സ്ഥാപനം പിരിച്ചുവിട്ടതായി പരാതി
ബെംഗളൂരു: ബി.ബി.എം.പിയുമായി സഹകരിച്ച് കൺട്രോൾ റൂം മാനേജുചെയ്യുന്ന സ്വകാര്യ കമ്പനിയായ ട്രാൻസാക്റ്റ് ഗ്ലോബൽ ബിപിഒ സർവീസസ് ഇന്ത്യ, ക്വാറന്റീനിൽ പോയ 11 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. കൺട്രോൾ റൂമിന്റെ ചുമതലയുള്ള ജീവനക്കാരുടെ സേവനങ്ങൾ നിർത്തലാക്കുന്നതിനെ കമ്പനി ന്യായീകരിച്ചു, ആളുകൾ അവരുടെ അടിയന്തര ഹെൽപ്പ് ലൈനിൽ വിളിക്കുന്ന സമയത്ത് ഹാജരാകാൻ ജീവനക്കാർക്ക് കഴിഞ്ഞില്ല എന്നാണ് കമ്പനി പറയുന്നത് . റിപ്പോർട്ടുകൾ പ്രകാരം ആഗസ്റ്റ് 16 ന്, കൺട്രോൾ റൂമിൽ രണ്ട് പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. തുടർന്ന് ബാക്കിയുള്ള ഒമ്പത് ജീവനക്കാർ വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ ഏതാനും ദിവസങ്ങൾ ആവശ്യപ്പെട്ടിരുന്നു, എന്നാൽ കമ്പനി അവധി നിഷേധിച്ചു.…
Read Moreറോഡരികിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശുവിനെ വഴിയാത്രികർ രക്ഷപ്പെടുത്തി.
ബെംഗളൂരു: ജനിച്ച് മണിക്കൂറുകൾക്കകം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട ഒരു ആൺ കുഞ്ഞിനെ തെരുവുനായ്ക്കൾ കടിച്ചുകീറാൻ ശ്രമിക്കുന്നതിനിടെ വഴിയാത്രക്കാർ രക്ഷപ്പെടുത്തി. സ്വാതന്ത്ര്യ ദിനത്തിൽ കിഴക്കൻ ബെംഗളൂരുവിലെ എച്ച് ആർ ബി ആർ ലേഔട്ടിലെ ഗോല്ല യാദവ് സംഘ് കെട്ടിടത്തിന് പിന്നിലുള്ള തെരുവിൽ നിന്നാണ് ഒരു പ്ലാസ്റ്റിക് ബാഗിൽ കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക്ക് ബാഗിന് ചുറ്റും ഒരു കൂട്ടം നായ്ക്കൾ കൂടി നിൽക്കുന്നത് കണ്ടാണ് വഴിയാത്രക്കാർ ബാഗ് ശ്രദ്ധിച്ചത്. കൂട്ടി കരയുന്നത് കേൾക്കുകയും കൂടെ ചെയ്തതോടെ വഴിയാത്രക്കാരിലൊരാളായ സുബ്ബായനപാളയ സ്വദേശിയായ പ്രമോദ് ബാഗ് പരിശോധിച്ചു. രക്തത്തിൽ കുതിർന്നു കിടക്കുന്ന കുഞ്ഞിനെ കണ്ട് ഭയന്നു അയാൾ പോലീസിൽ…
Read Moreഉത്സവ കാലം;നിയന്ത്രണങ്ങൾ കർശ്ശനമാക്കി സർക്കാർ.
ബെംഗളൂരു : ഉൽസവകാലത്തെ സാഹചര്യങ്ങൾ മുമ്പിൽ കണ്ടു കൊണ്ട് രോഗവ്യാപനം തടയാൻ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി സർക്കാർ. വരമഹാലക്ഷ്മി ഹബ്ബ, മുഹറം, ഓണം തുടങ്ങിയ ഉൽസവങ്ങൾ അടുത്ത ദിനങ്ങളിൽ വന്നതോടെ നിരവധി പേരാണ് കൂട്ടമായി പുറത്തിറങ്ങുന്നത്. ഇതിനെ തുടർന്ന് ബി.ബി.എം.പി. പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഉത്സവകാലത്ത് കൂടുതൽ ആളുകൾ കൂട്ടമായി എത്താവുന്ന സ്ഥലങ്ങളിൽ മിന്നൽസന്ദർശനം നടത്താൻ ബി.ബി.എം.പി. അധികൃതർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാസ്ക്ക് ഇല്ലാതെ പൊതുസ്ഥലങ്ങളിലെത്തുന്നവരിൽ നിന്ന് 250 രൂപ വീതം പിഴ ഈടാക്കും. കച്ചവടസ്ഥാപനങ്ങളിൽ മാസ്‌ക് ധരിക്കാത്ത വ്യാപാരികൾക്കും മറ്റു ജീവനക്കാർക്കുമെതിരേ നടപടി…
Read Moreനഗരത്തിൽ ഓണസദ്യ ലഭിക്കുന്നത് എവിടെയെല്ലാം? വിശദ വിവരങ്ങൾ…
ബെംഗളൂരു: ലോകം മുഴുവന്‍ മഹാമാരിയുടെ ഭീതിയില്‍ അമര്‍ന്നതിന് ശേഷമുള്ള രണ്ടാമത്തെ ഓണമാണ് ഈ വര്‍ഷത്തേത്, കേരളത്തിലെ അപേക്ഷിച്ചു രോഗബാധിതരുടെ എണ്ണം കുറവായതിനാല്‍ തന്നെ ഏറ്റവും നന്നായി ഓണം ആഘോഷിക്കാന്‍ ഈ വര്‍ഷം നിയോഗം ലഭിച്ച മലയാളി സമൂഹമാണ് ബെംഗളൂരു മലയാളികള്‍. യഥാര്‍ത്ഥ ഓണ തീയതിയുടെ ഒന്നും രണ്ടും മാസം മുന്‍പ് തുടങ്ങി അടുത്ത ഓണം വരെ ആഘോഷങ്ങള്‍ നടത്താറുള്ളവര്‍ ആണ് നമ്മള്‍ എങ്കിലും ഈ വര്‍ഷം വലിയ രീതിയിലുള്ള പ്രകടന പരതയോട് കൂടിയുള്ള ഒരു ആഘോഷം സാധ്യമാകില്ല എന്നത് ഏകദേശം ഉറപ്പാണ്. എന്നാല്‍ ഒഴിച്ച്…
Read Moreഐ.പി.സി കർണാടക സ്റ്റേറ്റിന് പുതിയ നേതൃത്വം
ബെംഗളൂരു : ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക സംസ്ഥാന പ്രസിഡൻ്റായി പാസ്റ്റർ കെ എസ് ജോസഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പാസ്റ്റർ ജോസ് മാത്യൂ (വൈസ് പ്രസിഡൻ്റ്), ഡോ. പാസ്റ്റർ വർഗീസ് ഫിലിപ്പ് (സെക്രട്ടറി), ബ്രദർ ജോയ് പാപ്പച്ചൻ ( ജോയിൻ്റ് സെക്രട്ടറി), ബ്രദർ പി.ഒ. ശാമുവേൽ (ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. എക്സിക്യുട്ടിവ് അംഗങ്ങൾ ഉൾപ്പടെ 30 പേരെ കൗൺസിൽ അംഗങ്ങളായും തിരഞ്ഞെടുത്തു. ഹൊറമാവ് അഗര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളിൽ ആഗസ്റ്റ് 17-ന് നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ ഇലക്ഷൻ കമ്മീഷണർ പാസ്റ്റർ റ്റി…
Read Moreകർണാടകയിൽ ഇന്ന് 1432 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1432 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1538 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.80%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1538 ആകെ ഡിസ്ചാര്‍ജ് : 2876377 ഇന്നത്തെ കേസുകള്‍ : 1432 ആകെ ആക്റ്റീവ് കേസുകള്‍ : 21133 ഇന്ന് കോവിഡ് മരണം : 27 ആകെ കോവിഡ് മരണം : 37088 ആകെ പോസിറ്റീവ് കേസുകള്‍ : 2934624 ഇന്നത്തെ പരിശോധനകൾ…
Read Moreഅഫ്ഗാൻ വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകും; ആഭ്യന്തരമന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് വിദ്യാഭാസ സംബന്ധമായി എത്തിയിട്ടുള്ള മുഴുവൻ അഫ്ഗാൻ വിദ്യാർഥികൾക്കും ആവശ്യമായ എല്ലാ സഹായങ്ങളും ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര ഉറപ്പു നൽകി. അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചെടുത്തതോടെനഗരത്തിൽ പഠിക്കുന്ന അഫ്ഗാനി വിദ്യാർഥികൾ ആശങ്കയിലായതിനാലാണ് മന്ത്രി ഈ ഉറപ്പ് നൽകിയത്. അഫ്ഗാനിസ്താനിൽ നിലവിൽ നടക്കുന്ന രാഷ്ട്രീയമാറ്റങ്ങളുടെ കാണത്താൽ കർണാടകത്തിൽ കഴിയുന്ന അഫ്ഗാനി വിദ്യാർഥികൾക്ക് സർക്കാർ എല്ലാ വിധ സഹായങ്ങളും നൽകും. വിസാ കാലാവധി നീട്ടുന്നതുൾപ്പടെയുള്ള പ്രശ്നങ്ങൾ കേന്ദ്രസർക്കാരുമായി സംസാരിച്ച് പരിഹരിക്കുംമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കർണാടകയിൽ വിദ്യാർഥികളുൾപ്പെടെ ഏകദേശം 300 ഓളം അഫ്ഗാനി സ്വദേശികൾ താമസിക്കുന്നുണ്ട്…
Read Moreകേരളത്തിൽ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19,296 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,116 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2873, മലപ്പുറം 2824, എറണാകുളം 2527, കോഴിക്കോട് 2401, പാലക്കാട് 1948, കൊല്ലം 1418, കണ്ണൂര്‍ 1370, ആലപ്പുഴ 1319, തിരുവനന്തപുരം 955, കോട്ടയം 925, പത്തനംതിട്ട 818, വയനാട് 729, കാസര്‍ഗോഡ് 509, ഇടുക്കി 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,768 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreന്യുമോണിയ വാക്സിൻ ആരോഗ്യ കേന്ദ്രങ്ങളിൽ ഉടൻ ലഭ്യമാകും; ബിബിഎംപി
ബെംഗളൂരു: ഇന്ത്യയുടെ യൂണിവേഴ്സൽ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാമിന്റെ (യുഐപി) ഭാഗമായി ഏറ്റവും ചെലവേറിയ വാക്സിൻ ആയ ന്യൂമോകോക്കൽ കോണഗേറ്റ് വാക്സിൻ (പിസിവി) സെപ്റ്റംബർ മുതൽ പ്രാദേശിക ബി ബി എം പി ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാകും. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഓരോ മാസവും 15,400 ഡോസുകൾ നൽകാൻ ലക്ഷ്യമിട്ടിട്ടുണ്ട്. കുഞ്ഞുങ്ങൾക്കാണ് ഈ വാക്‌സിൻ നൽകുന്നത്. നഗരത്തിൽ ഓരോ വർഷവും 1.2 ലക്ഷം ജനനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കുട്ടികളിൽ ന്യുമോകോക്കൽ ന്യുമോണിയ, മെനിഞ്ചൈറ്റിസ് (ബ്രെയിൻ ഫീവർ) എന്നിവ തടയുന്ന ഈ വാക്സിൻ നഗരമേഖലയിലെ പ്രമുഖർ മാത്രമാണ് ഇതുവരെ സ്വകാര്യ മേഖലയിലെ ആശുപത്രികളിൽ നിന്നും…
Read More