ബെംഗളൂരു: 25 കാരനായ വിചാരണ തടവുകാരൻ ബുധനാഴ്ച ശരീര വേദനയുമായി സർക്കാർ നിയന്ത്രണത്തിലുള്ള വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചതായി പോലീസ് പറഞ്ഞു. കെ പി അഗ്രഹാര നിവാസിയായ ഗജേന്ദ്ര എന്ന ഗജ (25) ഓഗസ്റ്റ് 17 ന് നിരവധി ചെയിൻ മോഷണക്കേസുകളിൽ പിടിയിലായി. ഗിരിനഗറിലും ഹനുമന്തനഗറിലും സ്വർണ്ണ ചെയിനുകൾ തട്ടിയെടുക്കുന്നതിനിടെ പോലീസ് പിടിക്കാനായി പിന്തുടർന്നപ്പോൾ ഇരുചക്രവാഹനത്തിൽ നിന്ന് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയിരുന്നു. പിന്നീട് അദ്ദേഹത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രാത്രിയിൽ, കഠിനമായ ശരീര വേദനയെക്കുറിച്ച് ഗജേന്ദ്ര പരാതിപ്പെടുകയും അദ്ദേഹത്തെ…
Read MoreMonth: August 2021
ഭാര്യയെ കളിയാക്കിയതിനെ എതിർത്ത ഭർത്താവിനെ യുവാവ് കൊലപ്പെടുത്തി
ബെംഗളൂരു: ഭാര്യയെ കളിയാക്കരുതെന്ന് യുവാവിന് മുന്നറിയിപ്പ് നൽകിയ മെക്കാനിക്കിനെ യുവാവുംസഹോദരനും ചേർന്ന് കുത്തിക്കൊന്നു. വിജയനഗർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഫാസിൽ പാഷ (40) ആണ് മരിച്ചത്. 20 വയസുള്ള അർബാസ് പാഷയെയും ഇയാളുടെ 16 വയസ്സുള്ള ഇളയസഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തു. മരണപ്പെട്ടവരും പ്രതികളും പാദരായണപുര നിവാസികളായഅയൽവാസികളാണ്. ഫാസിൽ ഹംപിനഗറിലെ ആർപി റോഡിലെ ഒരു കാർ ഗാരേജിൽ ജോലി ചെയ്തുവരുകയാണ് അർബാസ് ഒരു മെഡിസിൻ ഡെലിവറി ബോയ് ആണ്. അർബാസ് ഫാസിലിന്റെ ഭാര്യയെ കളിയാക്കിയതിന് ഫാസിൽ മുന്നറിയിപ്പ് നൽകിയെന്ന് പോലീസ് പറഞ്ഞു. ഇത്ഇരുവരും…
Read Moreകർണാടകയിൽ ഇന്ന് 1453 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1453 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1408 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.83%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1408 ആകെ ഡിസ്ചാര്‍ജ് : 2877785 ഇന്നത്തെ കേസുകള്‍ : 1453 ആകെ ആക്റ്റീവ് കേസുകള്‍ : 21161 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37105 ആകെ പോസിറ്റീവ് കേസുകള്‍ : 2936077 ഇന്നത്തെ പരിശോധനകൾ…
Read Moreകേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ ഓണാഘോഷം നടത്തി.
ബെംഗളൂരു : ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമാണ് മലയാളികൾക്ക് ഓണം എന്നാൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണാഘോഷങ്ങൾക്ക് ചെറിയ മങ്ങൽ ഏറ്റെങ്കിലും ചമയങ്ങളില്ലാതെ ജാഗ്രതയോടെ ഓണം ആഘോഷിക്കുകയാണ് മലയാളി. കേരള എൻജിനിയേർസ് അസോസിയേഷൻ ബെംഗളൂരു ഈ വർഷം ഓണം ആഘോഷിച്ചത് മാർത്തഹള്ളി കരുണാശ്രയാ എന്ന ട്രസ്റ്റിൽ കാൻസർ ബാധിച്ചു അവസാന നാളുകൾ ജീവിക്കുവിവർക്ക് വേണ്ടി ആയിരുന്നു. അസോസിയേഷന് വേണ്ടി സെക്ട്രറി അർജുൻ സുന്ദരേശൻ , വൈസ് പ്രസിഡന്റ് ഡോ: ടോം ജോർജ്, ട്രഷറർ ഷാജു ജോർജ് , മെമ്പർ എം ൻ കൃഷ്ണൻ എന്നിവർ ഓണസദ്യഉള്ള സംഭാവന…
Read Moreവേൾഡ് മലയാളി ഫെഡറേഷൻ ഒരുക്കുന്ന സ്നേഹസദ്യയുടെ ഭാഗമാകാം.
ബെംഗളൂരു : വേൾഡ് മലയാളി ഫെഡറേഷൻ അശരണർക്കായി ഓണം ഒരുക്കുന്നു. ബെംഗളൂരുവിലെ അഗതി മന്ദിരങ്ങളിലുള്ള അന്തേവാസികൾക്കയാണ് ഇക്കുറി അന്നമൊരുക്കുന്നത്. ഒരു ഓണസദ്യക്ക് 200/- രൂപ നിരക്കിൽ നിങ്ങൾക്കും ഈ അന്നദാനത്തിൻ്റെ ഭാഗമാകാം. മഹാമാരിയുടെ കാലത്തെ ഓണം സമത്വ സമ്പന്നമാക്കാം കഴിഞ്ഞ കുറേ വർഷങ്ങളായി വേൾഡ് മലയാളീ ഫെഡറേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ലോകത്താകെമാനമുള്ള നൂറ്റി ഇരുപതോളം രാജ്യങ്ങളിൻ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ മലയാളീ നെറ്റ്‌വർക്ക് ആണ് വേൾഡ് മലയാളീ ഫെഡറേഷൻ കൂടുതൽ വിവരങ്ങൾക്ക്, 1) 9513300101 2) 9845828871 3) 9845342140 4)…
Read Moreകേരളത്തിൽ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 17,142 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524, ഇടുക്കി 520, കാസര്‍ഗോഡ് 440 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,385 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreകേന്ദ്രമന്ത്രിയെ ആകാശത്തേക്ക് വെടിയുതിർത്ത് സ്വീകരിച്ച നാല് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
ബെംഗളൂരു: ബി.ജെ.പി.യുടെ ജനാശീർവാദ യാത്രയിൽ പങ്കെടുക്കാൻ കർണാടകയിലെ യാദ്ഗിറിൽ എത്തിയ കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബയെ തോക്കുപയോഗിച്ചു ആകാശത്തേക്ക് വെടിയുതിർത്ത് സ്വീകരിച്ച നാല് ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു. ബി.ജെ.പി. പ്രവർത്തകരായ ശരണപ്പ, ലിംഗപ്പ, ദേവപ്പ, നഞ്ചപ്പ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇവർ ഉപയോഗിച്ച തോക്കുകൾ ലൈസൻസുള്ളവയാണെന്ന് പോലീസ് വ്യെക്തമാക്കി. ബിജെപി നടത്തിയ ഈ യാത്രയിൽ നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഒട്ടേറെപ്പേർ പങ്കെടുത്തിരുന്നു. പലവിധ വാദ്യോപകരണങ്ങൾ മുഴക്കിയും പടക്കങ്ങൾ പൊട്ടിച്ചുമാണ് കേന്ദ്രമന്ത്രിക്ക് സ്വീകരണം നൽകിയത്.
Read More“മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ”; അഫ്ഗാനിൽ നിന്നും തിരിച്ചെത്തിയ പ്രവാസി
ബെംഗളൂരു: “മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ”; അഫ്ഗാനിൽ നിന്നും തിരിച്ചെത്തിയ മംഗളൂരു സ്വദേശിയുടെ വെളിപ്പെടുത്തലുകൾ ഇങ്ങനെ. “ദിവസങ്ങളോളം വെറും റൊട്ടിയും വെള്ളവുമായിരുന്നു ഭക്ഷണം.” അഫ്ഗാനിസ്ഥാനിലെ സൈനിക ആസ്പത്രിയിൽ ഇലക്‌ട്രീഷ്യനായ മംഗളൂരു ഉള്ളാൾ സ്വദേശിയായ മെൽവിൻ വ്യാഴാഴ്ച നാട്ടിലെത്തിയപ്പോൾ വിവരിക്കുന്നത് മരണം മുന്നിൽക്കണ്ട നിമിഷങ്ങൾ. പാസ്പോർട്ട് മാത്രം എടുത്ത് തയ്യാറായിനിൽക്കാനാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. അധികൃതർ പറയുന്ന വിവരമനുസരിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ വിമാനത്തിനുള്ളിൽ കയറണം. അല്ലെങ്കിൽ തദ്ദേശീയരായവർ വിമാനത്തിൽ കയറുമായിരുന്നു. ദിവസങ്ങളോളം വെറും റൊട്ടി മാത്രം കഴിച്ചാണ് ജീവിച്ചത്. താലിബാൻ തീവ്രവാദികൾ കേൾക്കുമെന്നതിനാൽ ബന്ധുക്കളോട് ഫോണിൽ സംസാരിക്കാൻ പോലും…
Read Moreസമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിലെ ഇലക്േട്രാണിക് സിറ്റിക്കു സമീപം സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ച് നടത്തിയ മലയാളികളായ 4 പേർക്കെതിരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) കേസ് രജിസ്റ്റർ ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിേഫാൺ എക്സ്ചേഞ്ച് പോലീസ് കണ്ടെത്തിയത്. 4 മലയാളികളുൾപ്പെടെ അഞ്ചുപേരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്നുള്ള മുഹമ്മദ് അബ്ദുറഹ്മാൻ, നിയാസ് കുട്ടശ്ശേരി, കെ.എ. ശങ്കർ, അതോടൊപ്പം തൃശ്ശൂർ സ്വദേശി സുധീർ എന്നിവരുടെ പേരിലാണ് കേസെടുത്തത്. ബെംഗളൂരു…
Read Moreഇക്കുറി ഓണം ഷെഫ് പിള്ളയുടെ കൂടെ ആയാലോ
നാട്ടാരെ!! നിങ്ങളറിഞ്ഞോ?? നമ്മുടെ കേരളത്തിന്റെ അഭിമാനമായ ഷെഫ് സുരേഷ് പിള്ളയുടെ പുതിയ റെസ്റ്റൊറന്റ് ബാംഗ്ലൂരിൽ ഓണാസദ്യയോടെ തുടങ്ങുകയാണ്. അപ്പൊ ഇക്കൊല്ലത്തെ ഓണസദ്യ ചെഫിന്റെ കൈ കൊണ്ടു ഉണ്ടാക്കിയത് തന്നെ കഴിച്ചാലോ… ഒന്നും നോക്കണ്ട. വേഗം ഷെഫ് പിള്ള റെസ്റ്റൊറൻറ്റിലേക്ക് വണ്ടി വിട്ടോ. ഷെഫ് ഉണ്ടാക്കുന്ന നല്ല നാടൻ കൊല്ലം സദ്യയാണ് ഇക്കുറി സ്പെഷ്യൽ ആയുള്ളത്. ബംഗളുരുവിൽ ആദ്യമായി തുടങ്ങുന്ന ഔട്ട്ലെറ്റ് ആയതിനാൽ തത്കാലം ടേക്ക് എവേ സൗകര്യം മാത്രമേ ഉണ്ടാകൂ. പായ്സവും ബോളിയുമുൾപ്പടെ 27 കൂട്ടം വിഭവങ്ങൾ ഉണ്ടാകും. എന്ന പിന്നെ ഒന്നും നോക്കണ്ട…
Read More