ബെംഗളൂരു നഗര ജില്ല ഒരു കോടി വാക്സിനേഷൻ പൂർത്തിയാക്കി

അഞ്ച് താലൂക്കുകളും 198 ബി ബി എം പി വാർഡുകളും ഉള്ള ബെംഗളൂരു നഗര ജില്ലയിൽ ബുധനാഴ്ച്ചയോടെ ഒരുകോടി കോവിഡ് വാക്സിനേഷൻ കുത്തിവയ്പ്പുകൾ നടത്തി. എട്ട് മാസം മുമ്പാണ് ഇവിടെ വാക്സിനേഷൻ തുടങ്ങിയത്.

ബുധനാഴ്ച വരെ നഗര ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 1,00,34,598 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി ജില്ലാഭരണകൂടം അധികൃതർ അറിയിച്ചു. 75,90,684 പേർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോൾ 24,43,914 രണ്ട് ഡോസുകളുംലഭിച്ചു.

  സ്വവർഗപ്രണയം വീട്ടുകാർ അംഗരിച്ചില്ല: ബെംഗളൂരുവിൽ യുവതികൾ ഒരേ മരത്തിൽ തൂങ്ങിമരിച്ചു; സമീപത്ത് യുവാവിൻ്റെ മൃതദേഹവും

ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രദേശം ഒഴികെയുള്ള നഗരജില്ല ഇപ്പോൾ 90% ലക്ഷ്യം കൈവരിച്ചതായി ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജെ മഞ്ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

ജില്ലാ ഭരണകൂടം ജനുവരി 16 ന് ആരോഗ്യ പ്രവർത്തകർക്ക് വാക്സിനുകൾ നൽകിയാണ് വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചത്. ‌ തുടർന്ന് ഫെബ്രുവരി 8 ന് മുൻനിര ആരോഗ്യ പ്രവർത്തകരിലേക്ക് വാക്‌സിനേഷൻ വ്യാപിപ്പിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts