നവജാതശിശുവിനെ ക്ലിനിക്കിന്റെ ജനാലയിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു; അമ്മക്കെതിരെ കൊലപാതകകുറ്റം ചുമത്തി.

ബെംഗളൂരു: നഗരത്തിലെ സോളദേവനഹള്ളിക്ക് സമീപം, ഹെസരഘട്ടയിലെ ഒരു സ്വകാര്യ ക്ലിനിക്കിന്റെ വാഷ്റൂമിന്റെ ജനാലയിലൂടെ 22 കാരിയായ യുവതി തന്റെ നവജാത ശിശുവിനെ താഴേക്ക് എറിഞ്ഞു. കുഞ്ഞ്മരണപ്പെട്ടു. പ്രസ്തുത സ്ത്രീക്കും കാമുകനും എതിരെ കൊലപാതക കുറ്റം ചുമത്തി.

തൊഴിൽ രഹിതയായ  ബിരുദധാരിയായ യുവതിയുമായി ശശാങ്ക് പ്രണയത്തിലായിരുന്നുവെന്ന് പ്രാഥമികഅന്വേഷണത്തിൽ കണ്ടെത്തിയാതായി പോലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം നടന്നസ്വകാര്യ ക്ലിനിക്കിൽ വെച്ച് കുറ്റാരോപിതതായായ സ്ത്രീ മാസം തികയാതെയുള്ള കുഞ്ഞിനെ പ്രസവിച്ചത്.  തുടർന്ന് അമ്മയും കുഞും നിരീക്ഷണത്തിലായിരുന്നു. പിന്നീട്, വാഷ് റൂമിൽ പോയ സ്ത്രീ കുഞ്ഞിനെജനാലയിലൂടെ പുറത്തേക്ക് തള്ളി താഴെയിടുകയായിരുന്നു. വഴിയാത്രക്കാർ ഇത് ശ്രദ്ധിച്ചതിനെ തുടർന്ന്ആശുപത്രി അധികൃതർ മുകളിൽ പരിശോധന നടത്തി. തുടർന്ന് സ്ത്രീ പരിസരത്ത് നിന്ന് ഓടിപ്പോകുന്നത്അവർ ശ്രദ്ധിക്കുകയും പിന്തുടരുകയും അവളെ പിടിക്കുകയും ചെയ്തു. ആശുപത്രിയിലെത്തിയസോളദേവനഹള്ളി പോലീസ്, സ്ത്രീ പുറത്തേക്ക് വലിച്ചെറിഞ്ഞ കുഞ്ഞ് മരിച്ചതായി കണ്ടെത്തി. മൃതദേഹംപോസ്റ്റ്മോർട്ടത്തിനായി അയച്ചു, പ്രസവാനന്തരമുള്ള സങ്കീർണതകൾ കാരണം സ്ത്രീയെ സർക്കാർആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

ക്ലിനിക് ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനും മഗഡിയിലെഗുഡെമാരനഹള്ളി നിവാസിയുമായ യുവതിയുടെ കാമുകൻ ശശാങ്കനെ (27), അറസ്റ്റ് ചെയ്തതായി മുതിർന്നപോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'
[masterslider id="10"]

Related posts