നോർക്ക റൂട്ട്സിന്റെ രണ്ടു ലക്ഷം രൂപയുടെ ഇൻഷൂറൻസ് തുക കൈമാറി

ബെംഗളൂരു: 2020 ൽ നഞ്ചൻകോട് വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ശ്രീ രവീന്ദ്രൻ നായരുടെ പേരിലുള്ള നോർക്ക റൂട്ട്സ് അപകട മരണ ഇൻഷുറൻസ് തുകയായ രണ്ടുലക്ഷം രൂപയുടെ ഡിഡി 05 .08 .2021 ന് മൈസൂർ സുവർണ്ണ കർണാടകയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നോർക്കാ ഡെവലപ്പ്മെന്റ് ഓഫീസർ .റീസ രജ്ഞിത്തിൽ നിന്നും മകൾ ഏറ്റുവാങ്ങി.

കൂടാതെ മൈസൂർ ഈസ്റ്റ്‌ സോൺ കർണാടക കേരള സമാജം സമാഹരിച്ച നോർക്ക റൂട്ട്സ് പ്രവാസി ഇൻഷുറൻസ് കാർഡിന്നുള്ള അപേക്ഷകൾ ചെയർമാൻ സുരേഷ്ബാബു പി, കൺവീനർ അലക്സ്‌, ട്രഷറർ മധു, സുരേഷ് ബാബു.എം എന്നിവർ മൈസൂരിൽ നടന്ന യോഗത്തിൽ നോർക്ക ഓഫീസർക്ക് കൈമാറി

18 മുതൽ 70 വയസ്സുവരെ പ്രായമുള്ള പ്രവാസി മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ മൂന്നു വർഷത്തേക്ക് നാല് ല ക്ഷം രൂപവരെ അപകട ഇൻഷുറൻസ്
കവറേജും പ്രവാസി മലയാളി തിരിച്ചറിയൽ കാർഡും നൽകുന്ന പദ്ധതിയുടെ ഭാഗമായാണ് ഇൻഷൂറൻസ് തുക കൈമാറിയത്.

നോർക്ക ഇൻഷുറൻസ് പദ്ധതിയിലേക്ക് അംഗങ്ങളാകാൻ അപേക്ഷകൾ ഓൺലൈൻ വഴി www.norkaroots.org എന്ന വെബ്‌സൈറ്റിൽ സമർപ്പിക്കാവുന്നതാണ്. അപേക്ഷ ഫീസ് ഓൺലൈൻ പേയ്‌മെന്റ് ആയി മാത്രമേ സീകരിക്കകുയുള്ളു. സംഘടനകൾ വഴി ശേഖരിക്കുന്ന അപേക്ഷകൾ ഒന്നായി സമർപ്പിക്കുന്നതിന് നോർക്ക ഓഫീസുമായി ബന്ധപ്പെടുക,

എല്ലാ പ്രവാസി മലയാളികളും നേരിട്ടോ, ഓൺലൈനിലൂടെയോ, മലയാളി സംഘടനകൾ, മുഖാന്തരമോ
നോർക്ക റൂട്ട്സിന്റെ പ്രവാസി ക്ഷേമപദ്ധതികളിൽ അംഗമാകണമെ ന്ന് നോർക്ക ബാംഗ്ലൂർ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് , 080-25585090 എന്ന ഓഫീസ് നമ്പറിൽ ബന്ധപ്പെടുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us