മൊശം റോഡുകൾ: ‘കുഴി പൂജ’ നടത്താൻ ഒരുങ്ങി പൗര പ്രവർത്തകർ.

ബെംഗളൂരു: നഗരത്തിലെ മോശം റോഡുകൾ നന്നാക്കുന്നതിൽ ബിബിഎംപി യുടെ ഭാഗത്തുനിന്നുള്ളനിരന്തരമായ അവഗണനയിൽ മടുത്ത പൗര പ്രവർത്തകർകുഴിപൂജനടത്തുമെന്ന് പ്രഖ്യാപിക്കുകയും റോഡിലെകുഴികൾ നശിപ്പിക്കരുത് എന്ന്ആവശ്യപ്പെടുകയുംചെയ്തു. ഒക്ടോബർ 14 ന് ദസറ ഉത്സവത്തോടനുബന്ധിച്ച്രണ്ട് സംഘടനകളും ചാലൂക്യ സർക്കിളിന് സമീപമാണ് കുഴിപൂജ നടത്താൻ പോകുന്നത്. മുഖ്യമന്ത്രി ബസവരാജ്ബൊമ്മൈയും ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയും മിക്കവാറും എല്ലാ ദിവസവും സഞ്ചരിക്കുന്നസ്ഥലമാണ് ഇത്. വാഹന യാത്രികരുടെ ദുരിതങ്ങൾ അവഗണിക്കുകയാണെന്ന് ആരോപിച്ച് പ്രവർത്തകർ സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ചു.

തലസ്ഥാന നഗരിയിലെ കുഴികൾ ഒഴിവാക്കാൻ ഭരണകക്ഷിയായ ബിജെപി സർക്കാരിന് ബി ക്ലിപ്പ് അലുമിനൈ അസോസിയേഷനും  കർണാടക സ്റ്റേറ്റ് മോട്ടോറിസ്റ്റ് അസോസിയേഷനും ഒക്ടോബർ 30 വരെ സമയപരിധി നൽകിയിട്ടുണ്ട്.

ഭരണാധികാരികൾ പ്രതികരിച്ചില്ലെങ്കിൽ, നഗരത്തിലെമ്പാടും എല്ലാ വാർഡിലും അധികൃതരെ നാണംകെടുത്തുക എന്ന ഉദ്ദേശ്യത്തോടെകുഴി പൂജപരിപാടി നടപ്പാക്കുമെന്ന് ബി ക്ലിപ്പ് അലുമിനൈ അസോസിയേഷൻ വൈസ് പ്രസിഡന്റ് കവിത റെഡ്ഡി വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us