സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്നുമുതൽ

ബെംഗളൂരു: കോവിഡ് പശ്ചാത്തലത്തിൽ ഇതാദ്യമായിട്ടാണ് പുതിയ രീതിയിൽ രണ്ടു ദിവസങ്ങളിലായി എസ് എസ് എൽ സി പരീക്ഷകൾ നടത്തുന്നത്. ഉത്തരങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുന്ന ഒബ്ജക്റ്റീവ് രീതിയിലുള്ള ചോദ്യങ്ങളാണ് ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇന്നും ഈ മാസം 22 നും രാവിലെ 10.30 മുതൽ ഉച്ചക്ക് 1.30 വരെയാണ് പരീക്ഷാ സമയം.

ആദ്യദിനം ശാസ്ത്രം, കണക്ക്, സാമൂഹ്യശാസ്ത്രം എന്നീ വിഷയങ്ങളുടെ പരീക്ഷയാണ്. ഈ മാസം 22 ന് നടക്കുന്ന രണ്ടാം ദിവസത്തെ പരീക്ഷ ഭാഷാ വിഷയങ്ങൾ ആണ്. പരീക്ഷയുടെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്തു ഉടനീളം 8,76,581 വിദ്യാർത്ഥികൾ ആണ് പരീക്ഷ എഴുതുന്നത്. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്തുടനീളം പരീക്ഷ ഹാളുകൾ നാല്പത്തി എണ്ണായിരം ക്ലാസ്സ്മുറികളിൽ നിന്ന് 73000 ക്ലാസ്സ്മുറികൾ ആയി ഇക്കുറി ഉയർത്തി.

  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ

കോവിഡ് ലക്ഷണമുള്ള കുട്ടികൾക്ക് പ്രത്യേക മുറികൾ ഒരുക്കിയിട്ടുണ്ട്. നിലവിൽ കോവിഡ് ബാധിച്ച കുട്ടികൾക്ക് താലൂക്ക് അടിസ്ഥാനത്തിൽ ഉള്ള കോവിഡ് ചികിത്സ കേന്ദ്രങ്ങളിൽ ആയിരിക്കും പരീക്ഷ. സർക്കാർ ബസ്സുകളിൽ ഹാൾടിക്കറ്റ് കാണിച്ചു വിദ്യാർത്ഥികൾക് സൗജന്യമായി യാത്ര ചെയ്യാം.

  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം

സാനിറ്റൈസർ, മുഖാവരണം, തെർമൽ സ്ക്രീനിംഗ് തുടങ്ങിയ സജ്ജീകരണങ്ങൾ എല്ലാ സ്കൂളുകളിലും ഒരുക്കിയിട്ടുള്ളതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കർണാടക ഹൈകോടതിയുടെ പ്രത്യേക വിധിയുടെ അടിസ്ഥാനത്തിലാണ് എസ് എസ് എൽ സി പരീക്ഷകൾ നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts