വിവരാവകാശ പ്രവർത്തകനെ അജ്‍ഞാതർ കൊലപ്പെടുത്തി

ബെംഗളൂരു: ജൂലൈ 15 ന് കർണാടകയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ ഒരു വിവരാവകാശ പ്രവർത്തകൻ കൊല്ലപ്പെടുകയും മറ്റൊരാളെ അക്രമികൾ ആക്രമിക്കുകയും ചെയ്തു. ആദ്യ സംഭവത്തിൽ ബെല്ലാരിയിലെ ഹരപ്പനഹള്ളി ആസ്ഥാനമായുള്ള ടി ശ്രീധർ എന്ന 40 കാരനെയാണ് ഇന്നലെ അജ്ഞാതർ കൊലപ്പെടുത്തിയത്. വൈകിട്ട് 6.30 നും 7 നും ഇടയിലാണ് സംഭവം.

അതേസമയം മറ്റൊരു വിവരാവകാശ പ്രവർത്തകനായ വെങ്കിടേഷിനെ ഒരു സംഘം ആക്രമിക്കുകയും കാലിനും കൈയ്ക്കും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള തവാരകെരിയിലാണ് സംഭവം. രണ്ട് കേസുകളിലും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ

പ്രദേശത്തെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട്  ടി ശ്രീധർ ഒന്നിലധികം വിവരാവകാശ രേഖകൾ സമർപ്പിച്ചതായും ഇത് മൂലമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും അധികൃതർ സംശയിക്കുന്നു. അജ്‍ഞാതർആക്രമിച്ചതിനെത്തുടർന്ന് തലയ്ക്ക് വലിയ പരിക്കേറ്റാണ് മരിച്ചത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐ‌ആർ ഫയൽ ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ തേടി വെങ്കടേഷ് വിവരാവകാശ അപേക്ഷകൾ സമർപ്പിച്ചിരുന്നു. നിരവധി അഴിമതി പരാതികളും അദ്ദേഹം നൽകിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പരാതികൾ കാരണം ചില പദ്ധതികൾ നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ത്രെഡ്സ് ഓഫ് ഹ്യൂമാനിറ്റി' ഫണ്ട്റൈസിംഗ് ഗാല സംഘടിപ്പിച്ചു; വനിതാ ശാക്തീകരണത്തിനും മാനവിക പ്രവർത്തനങ്ങൾക്കും പിന്തുണ
[masterslider id="10"]

Related posts