ഒരുക്കങ്ങൾക്കിടെ അധികൃതരെത്തി : ശൈശവ വിവാഹം തടഞ്ഞു

ബെംഗളൂരു: സുള്ള്യയിലെ ദുഗ്ഗലാഡ്കയിലെ കണ്ടഡ്ക എന്ന പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തയക്കുന്നതിൽ നിന്ന് അധികൃതർ തടഞ്ഞു. ബുധനാഴ്ച വൈകുന്നേരം 7 മണിക്ക് സുള്ള്യ ചിൽഡ്രൻസ് ഡെവലപ്മെൻറ് പ്രോജക്ട് ഓഫീസർ (സിഡിപിഒ)  ശ്രിമതി രശ്മി, വധുവിന്റെ കുടുംബത്തിന്റെ സാന്നിധ്യത്തിൽ കല്യാണ ഒരുക്കങ്ങൾ നടക്കുകയായിരുന്ന വരന്റെ വീട് സന്ദർശിച്ചു.

പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന ജനന സർട്ടിഫിക്കറ്റ് അല്ലെങ്കിൽ സ്കൂൾ സർട്ടിഫിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടെങ്കിലും രേഖകളൊന്നും തങ്ങൾ കൈവശം വെച്ചിട്ടില്ലെന്നും, എല്ലാ രേഖകളും മൈസൂരുവിലെ തങ്ങളുടെ വസിതിയിലാണെന്നും കുടുംബങ്ങൾ പറഞ്ഞു.

  നഗരത്തിലെ തെരുവുകൾ തൂത്തുവാരി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ

മുഹൂർതം രാവിലെ 9 നും 10 നും ഇടയിലായതിനാൽ വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഒടുവിൽ 17 വയസ്സാണ് പ്രായമെന്നും 18 വയസ്സ് തികയുമ്പോൾ മാത്രമേ കല്യാണം നടത്തുകയുള്ളു എന്നും കുടുംബാംഗങ്ങൾ സമ്മതിച്ചു.

അസിസ്റ്റന്റ് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ദീപിക, സുള്ള്യ വില്ലേജ് അക്കൗണ്ടന്റ് ടിപ്പേഷ്, സുള്ള്യ സ്റ്റേഷനിൽ നിന്നുള്ള പോലീസ് സംഘം എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
[masterslider id="10"]

Related posts