റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നു

ബെംഗളൂരു: ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിലായതോടെ കൂടുതൽ പേർ നഗരത്തിലേക്ക് മടങ്ങിയെത്തുകയാണ്.

അന്യസംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും തീവണ്ടിയിൽ നഗരത്തിലേക്ക് വരുന്നവരെ ബി.ബി.എം.പി. റെയ്ൽവേ സ്റ്റേഷനിൽ തന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നു.

നഗരത്തിൽ മജസ്റ്റിക്ക് റെയിൽവേ സ്റ്റേഷൻ ഉൾപ്പടെ പ്രധാന സ്റ്റേഷനുകളിൽ ഇവിടെ വന്നിറങ്ങുന്നവർക്ക് കോവിഡ് പരിശോധന ആരംഭിച്ചു.

  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും

റയിൽവെ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാരെ കർശനമായി നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

റയിൽവേ സ്റ്റേഷനുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഇളവ് പ്രഖ്യാപിച്ചവേളയിൽ തന്ന ഇത്രയധികം തിരക്കുണ്ടായത് വീണ്ടും കോവിഡ് വ്യാപനത്തിനിടയാക്കുമോയെന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts