രാജ്യത്ത് ആദ്യമായി,കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ വിഭാഗത്തിലെ ആശ്രിതർക്ക് സഹായ ധനം പ്രഖ്യാപിച്ച് കർണാടക.

ബെംഗളൂരു: കുടുംബത്തിലെ പ്രധാന വരുമാന മാർഗ്ഗങ്ങളായിരുന്നവർ കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ. കുടുംബാംഗങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യെദിയൂരപ്പ.

250 – 300 കോടി രൂപ ഇതിനായി നീക്കി വക്കുന്നതായി അദ്ദേഹം അറിയിച്ചു.

  ഗതാഗതക്കുരുക്കിന് പരിഹാരം: രാജ്‌കുമാർ മെമ്മോറിയൽ മുതൽ ബെൽ സർക്കിൾ വരെ 4.5 കിലോമീറ്റർ ഭൂഗർഭ തുരങ്കപ്പാതയുമായി ബി.ഡി.എ

ഒരു കുടുംബത്തിൽ ഒന്നിലധികം മരണങ്ങൾ ഉണ്ടായാൽ പോലും ഒരാൾക്ക് മാത്രമേ സഹായ ധനം ലഭിക്കൂ.

ഇങ്ങനെ ഒരു ധനസഹായം പ്രഖ്യാപിക്കുന്ന ആദ്യത്തെ സംസ്ഥാനമാണ് കർണാടക എന്ന് മുഖ്യമന്ത്രി പറഞ്ഞു.

25000- 30000 ഓളം പേരുടെ ആശ്രിതർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts