കർണാടകയെ കൈവിട്ട്”കെ.എസ്.ആർ.ടി.സി”

ബെംഗളൂരു : വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടങ്ങൾക്കൊടുവിൽ “കെ.എസ്.ആർ.ടി.സി” എന്ന ചുരുക്കെഴുത്ത് കർണാടക ആർ.ടി.സി.ക്ക് നഷ്ടപ്പെട്ടു.

ഈ പേരിന് അവകാശവുമായി കേരള ആർടിസിയാണ് കർണാടക ആർ.ടി.സിയുമായി നിയമ പോരാട്ടത്തിൽ ഏർപ്പെട്ടത്.

7 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര ട്രേഡ് മാർക്ക് റെജിസ്ട്രേഷനാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്.

കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഈ ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയതോടെയാണ് തർക്കം ഉടലെടുത്തത്.

  തൊഴിലാളികൾക്ക് ലോട്ടറി, ഉപഭോക്താക്കൾക്ക് 'ഷോക്ക്'; സംസ്ഥാനത്തെ പുതിയ നിയമം വരുത്തിവെക്കുന്ന വലിയ മാറ്റങ്ങൾ

ഈ വിഷയവുമായി ബന്ധപ്പെട്ട് 2014ൽ ആണ് കേന്ദ്ര ട്രേഡ് മാർക്ക് റെജിസ്ട്രേഷനെ കർണാടക ആർ ടി സി സമീപിക്കുന്നത്.

മറുവാദവുമായി കേരളവും എത്തിയതോടെ നിയമ പോരാട്ടം കടുത്തു.

1937ൽ തിരുവിതാംകൂർ രാജവംശം ആരംഭിച്ച പൊതുഗതാഗത സംവിധാനമാണ് കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1965 ൽ കെ.എസ്.ആർ.ടി.സി ആകുന്നത്.

1973 ൽ ആണ് കർണാടക ഈ ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയത്, ഇത് ചുണ്ടിക്കാണിച്ചാണ് കേരള ആർടിസി അനുകൂല വിധി നേടിയത്.

  ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്: ഈ റോഡിൽ യാത്ര ചെയ്യുന്നതിന് മുമ്പ് ചിന്തിക്കുക; ഒരു മണിക്കൂർ യാത്ര ഇനി 2 മണിക്കൂറായിരിക്കും! ബദൽ വഴികൾ

ksrtc.in എന്ന ഡൊമൈൻ ഐഡി ഇപ്പോൾ ഉപയോഗിക്കുന്നത് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
[masterslider id="10"]

Related posts