ബെംഗളൂരു: നഗരത്തിൽ കൊവിഡ് മരണങ്ങള്‍ കുത്തനെ കൂടിയതോടെ ശ്മശാനങ്ങള്‍ക്ക് മുന്നില്‍ ദിവസം മുഴുവന്‍ മൃതദേഹങ്ങളുമായി ആംബുലന്‍സുകളുടെ നീണ്ടനിരയാണ്. പ്രതിദിന മരണം നൂറ് കടന്നതോടെ ശ്മശാനങ്ങളില്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുന്നവര്‍ പോലും തളര്‍ന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
ശ്മശാനങ്ങളിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍, കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയില്‍ കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു സംസ്കരിക്കാന്‍ അനുമതിയായി.
നിലവില്‍ മൃതദേഹം സംസ്കരിക്കാനായി ആകെയുള്ള 7 ശ്മശാനങ്ങളിലും ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്താല്‍ 3 ദിവസം വരെ കാത്തിരിക്കണമെന്ന അവസ്ഥയായിരുന്നു.
മൃതദേഹങ്ങളുമായി ഊഴമെത്താന്‍ കാത്തിരിക്കുന്ന ആംബുലന്‍സുകളുടെ നീണ്ടനിരയാണ് എല്ലാ ശ്മശാനങ്ങള്‍ക്ക് മുന്നിലും.
കൊവിഡിന്‍റെ ആദ്യ വരവിനേക്കാള്‍ ആശങ്കപ്പെടുത്തുന്ന കാഴ്ചകള്‍ക്കാണ് രണ്ടാം വരവില്‍ നഗരം സാക്ഷിയാകുന്നത്. മലയാളികളടക്കം നിരവധി രോഗികള്‍ക്ക് ചികിത്സയ്ക്കായി കിടക്കകള്‍ പോലും ലഭിക്കാത്ത സ്ഥിതിയാണ്.
ആശുപത്രികള്‍ക്ക് മുമ്ബില്‍ കിടക്കകള്‍ ഒഴിവില്ലെന്ന ബോര്‍ഡുകള്‍ പതിച്ചു തുടങ്ങി. പ്രതിസന്ധി രൂക്ഷമായതോടെ ശവശരീരങ്ങള്‍ മറവുചെയ്യാന്‍ യെലഹങ്കയില്‍ നാലേക്കര്‍ സ്ഥലം ഒരുക്കുമെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു.
അടിയന്തരമായി കൂടുതല്‍ കിടക്കകള്‍ ഒരുക്കാന്‍ നടപടികള്‍ തുടങ്ങിയതായി ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്വകാര്യ ഭൂമിയില്‍ കര്‍ശന കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു മൃതദേഹം സംസ്കരിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.