എല്ലാ ആശുപത്രികളിലെയും 80 ശതമാനം കിടക്കകളും, ഐസിയു സൗകര്യങ്ങളും കോവിഡ് ചികിത്സക്കായി മാറ്റിവെക്കാനൊരുങ്ങി സർക്കാർ

ബെംഗളൂരു: കോവിഡ് 19 ന്റെ  രണ്ടാം തരംഗത്തിൽ പുതിയ കോവിഡ് കേസുകളുടെയും മരണങ്ങളുടെയും നിരക്ക് കുത്തനെ ഉയർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലെയും മൊത്തം കിടക്കകളുടെ 80 ശതമാനവും കർണാടക സർക്കാർ കോവിഡ് രോഗബാധിതരായ രോഗികളെ ചികിത്സിക്കുന്നതിനായി നീക്കിവയ്ക്കും എന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു.

  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം

മുപ്പതിലധികം കിടക്കകളുള്ള സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും 80 ശതമാനം കിടക്കകളും ഐസിയുസൗകര്യവും കോവിഡ് 19 രോഗികൾക്കായി മാത്രമായി നീക്കിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡയാലിസിസ് രോഗികൾ, അമ്മ ശിശു സംരക്ഷണം, മറ്റ് ജീവൻ അപകടപ്പെടുത്തുന്ന രോഗങ്ങൾ എന്നിവയ്ക്ക് ഉപയോഗിക്കുന്ന കിടക്കകൾ ഇതിൽ പെടുന്നില്ല എന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 30 കിടക്കകളുള്ള നഴ്സിംഗ് ഹോമുകളും ആശുപത്രികളുംകോവിഡ് ഇതര രോഗികൾക്ക് നിർബന്ധമായും ചികിത്സ നൽകണംഎന്നും സുധാകർ കൂട്ടിച്ചേർത്തു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts