മഹാമാരി വ്യാപനം; യാഥാർത്ഥ്യം സർക്കാർ മറച്ചുവെയ്ക്കുന്നു എന്ന് യു.എസ്. പഠന റിപ്പോർട്ട്.

ബെംഗളൂരു: അമേരിക്കൻ സർവകലാശാലയായ ഡ്യൂക്ക് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തിൽ കർണാടക സർക്കാർ പുറത്തുവിടുന്ന മഹാമാരി വ്യാപന കണക്കുകൾ ശരിയല്ലെന്ന് അവകാശപ്പെടുന്നു.

യാഥാർഥ്യം മറച്ചുവെച്ച് കൊണ്ട് വളരെ കുറഞ്ഞ നിരക്കുകളാണ് സർക്കാർ പുറത്തുവിടുന്നത് എന്നാണ് ആക്ഷേപം.

അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ ഫെബ്രുവരി നാലിന് പുറത്തുവിട്ട റിപ്പോർടിന്റെ അടിസ്ഥാനത്തിൽ കർണാടകത്തിൽ മാത്രം 3 കോടിയിലധികം ജനങ്ങളാണ് 2020 ഓഗസ്റ്റ് 29ന് മുൻപുതന്നെ രോഗബാധിതരായതെന്ന് വെളിപ്പെടുത്തുന്നു.

  ഫോണെടുത്തില്ല; ബെംഗളൂരുവിൽ ഡെലിവറി ബോയ് അഭിഭാഷകനെ മർദ്ദിച്ചു

കൺസ്യൂമർ പിരമിഡ് ഹൗസ് ഹോൾഡ് സർവ്വേ എന്ന ജനസംഖ്യാ സർവ്വേ വിഭാഗവുമായി ചേർന്നാണ് ഗവേഷകർ പഠനം നടത്തിയത്.

കർണാടക സർക്കാരിന്റെ കോവിഡ്- 19 ടെക്നിക്കൽ അഡ്വൈസറി കമ്മിറ്റി മെമ്പർ കൂടിയായ ഡോക്ടർ ഗിരിധർ റാവുവിന്റെ അഭിപ്രായത്തിൽ റിപ്പോർട്ട് ചെയ്ത രോഗബാധിതരുടെ എണ്ണവും റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ രോഗ ബാധിതരുടെ എണ്ണവും തമ്മിൽ അന്തരം ഉണ്ടാകാം എന്ന് വ്യക്തമാക്കി.

അതേസമയം മുഴുവൻ ജനങ്ങളെയും പരിശോധിക്കാത്ത സാഹചര്യത്തിൽ ചെറിയ ഒരു വിഭാഗത്തിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആനുപാതിക കണക്ക് വച്ച് രോഗബാധിതരുടെ എണ്ണം തീരുമാനിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ

റിപ്പോർട്ട് ചെയ്യപ്പെടാതെ പോയ രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണെന്നതിൽ തർക്കമില്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്
[masterslider id="10"]

Related posts