30,000 രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന്​ സ്വര്‍ണമാല കവര്‍ന്ന യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മുപ്പതിനായിരം രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന്​ സ്വര്‍ണമാല കവര്‍ന്ന 22കാരന്‍ അറസ്​റ്റില്‍. മൂര്‍ത്തി എന്നയാളാണ്​ കൊല്ലപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട്​ രാകേഷ്​ എന്നയാളാണ് അറസ്റ്റിലായത്​. ഈ മാസം 15ന്​ ദേവനഹള്ളിയിലായിരുന്നു സംഭവം.

ഇയാള്‍ സമ്പന്ന കുടുംബത്തില്‍പെട്ടയാളാണെന്നും രാകേഷിന്‍റെ പിതാവിന്​ പ്രദേശത്ത്​ ഏഴ്​ കോടി രൂപയോളം വില വരുന്ന സ്വത്തുവകകളുണ്ടെന്നുമാണ്​ റിപ്പോര്‍ട്ട്​.

  കടുവയ്ക്കായി വെച്ച കൂട്ടിൽ കുടുങ്ങിയത് പുലി

മൂര്‍ത്തിയെ രാകേഷ്​ പിന്നില്‍ നിന്ന്​ ക്രിക്കറ്റ്​ ബാറ്റു​െകാണ്ട്​ അടിക്കുകയും കഴുത്തിന്​ കുത്തുകയും ചെയ്​ത്​ കൊലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന്​ മൃതദേഹം കുറ്റിക്കാടും വെള്ളക്കെട്ടും നിറഞ്ഞ ഭാഗത്ത്​ ഉപേക്ഷിച്ച്‌​ സ്വര്‍ണമാലയുമായി കടന്നുകളയുകയായിരുന്നു. വയോധികന്‍ വീട്ടില്‍ തിരിച്ചെത്താതായതോടെ കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ്​ സി.സി.ടി.വി കാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിലാണ്​ കൊലപാതകത്തിന്‍റെ ചുരുള​ഴിയു​ന്നത്​.

തുടര്‍ന്ന്​ രാകേഷിനെ പൊലീസ്​ പിടികൂടുകയും സ്വര്‍ണമാല ഇയാളില്‍ നിന്ന്​ കണ്ടെടുക്കുകയും ചെയ്​തു. ചോദ്യം ചെയ്യലില്‍ രാകേഷ്​ കുറ്റം സമ്മതിച്ചതോടെ പൊലീസ്​ അറസ്റ്റ്​ രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോയിൽ തൊഴിലവസരം; അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ എന്ന് അറിയാൻ വായിക്കാം
[masterslider id="10"]

Related posts