കർണാടകക്കെതിരെ വീണ്ടും വിവാദ പരാമർശവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി.

ബെംഗളൂരു : കർണാടക അതിർത്തിയിലെ മറാത്തികൾ താമസിക്കുന്ന സ്ഥലമെല്ലാം ചേർത്ത് കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റണം എന്ന ആവശ്യവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. എതാനും ദിവസങ്ങൾക്ക് മുമ്പ് കർണാടകയുടെ ഭാഗങ്ങൾ മഹാരാഷ്ട്രയിൽ ചേർക്കണമെന്ന വിവാദ പരാമർശം നടത്തിയതിന് ഉദ്ദവിന് എതിരെ സംസ്ഥാനത്ത് വൻ പ്രതിഷേധം ഉയർന്നു വന്നിരുന്നു. അതിനിടയിലാണ് പുതിയ വിവാദ പരാമർശം. അതിർത്തിയിൽ മറാത്തി സംസാരിക്കുന്നവർ കൂടുതലുള്ള സ്ഥലങ്ങൾ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാം സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നത് വരെ ഈ സ്ഥിതി തുടരാമെന്നും ഒരു പുസ്തക പ്രകാശനത്തിനിടെ…

Read More

റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ബെംഗളുരു: കോവിഡ് ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ  കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചും സാമൂഹിക അകലം കാത്തു സൂക്ഷിച്ചും അനേക്കൽ വി.ബി.എച്ച്.സി.വൈഭവ അപ്പാർട്ട്മെൻ്റിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുഖ്യ അതിഥിയായി പരിപാടിയിൽ പങ്കെടുത്ത  അനേകൽ ബെസ് കോം എ.ഇ.ഇ ശ്രീ പരഷ്യ നായക്  പതാക ഉയർത്തി . റസിഡൻ്റ് അസോസിയേഷൻ പ്രസിഡൻറ് ശ്രീ സലി പി.എസ് മുഖ്യാതിഥിയെ ആദരിച്ചു. തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും ദേശഭക്തി ഗാനങ്ങളും അതിനോടനുബന്ധിച്ചുള്ള പരിപാടികളും നടന്നു. സെക്രട്ടറി നാനാ മോഹന ആഘോഷ പരിപാടികൾ നിയന്ത്രിച്ചു. ചന്തപ്പുര ആനക്കൽ റോഡിൽ സ്ഥിതി ചെയ്യുന്ന 16 ഏക്കറിൽ…

Read More

കുറഞ്ഞ ഹാജർനില വേണ്ടെന്നുള്ള നിലപാട് പുനഃപരിശോധിക്കണമെന്ന് സ്വകാര്യ സ്കൂളുകൾ.

ബെംഗളൂരു: എസ് എസ് എൽ സി പരീക്ഷ യോഗ്യതയ്ക്ക് 75 ശതമാനം ഹാജർനില ഉണ്ടായിരിക്കണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ട് സർക്കാർ തീരുമാനമെടുത്തത് പുനഃപരിശോധിക്കണമെന്ന് സ്വകാര്യ സ്കൂളുകളുടെ സംഘടന സർക്കാറിനോടാവശ്യപ്പെട്ടു. കർണാടക സെക്കൻഡറി എഡ്യൂക്കേഷൻ എക്സാമിനേഷൻ ബോർഡ് ആണ് 75 ശതമാനം ഹാജർനില ഒഴിവാക്കാൻ തീരുമാനമെടുത്തത്. സ്കൂളുകൾ ജനവരിയിൽ തുറക്കാൻ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും വിദ്യാർഥികൾക്ക് നേരിട്ടുള്ള ക്ലാസുകൾ നിർബന്ധമില്ലാത്ത സാഹചര്യത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് വകുപ്പ് കമ്മീഷണർ വി അംബു കുമാർ അറിയിച്ചു.

Read More

30,000 രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന്​ സ്വര്‍ണമാല കവര്‍ന്ന യുവാവ് അറസ്റ്റിൽ

ബെംഗളൂരു: മുപ്പതിനായിരം രൂപയുടെ കടം തീര്‍ക്കാന്‍ 65കാരനെ കൊന്ന്​ സ്വര്‍ണമാല കവര്‍ന്ന 22കാരന്‍ അറസ്​റ്റില്‍. മൂര്‍ത്തി എന്നയാളാണ്​ കൊല്ലപ്പെട്ടത്​. സംഭവവുമായി ബന്ധപ്പെട്ട്​ രാകേഷ്​ എന്നയാളാണ് അറസ്റ്റിലായത്​. ഈ മാസം 15ന്​ ദേവനഹള്ളിയിലായിരുന്നു സംഭവം. ഇയാള്‍ സമ്പന്ന കുടുംബത്തില്‍പെട്ടയാളാണെന്നും രാകേഷിന്‍റെ പിതാവിന്​ പ്രദേശത്ത്​ ഏഴ്​ കോടി രൂപയോളം വില വരുന്ന സ്വത്തുവകകളുണ്ടെന്നുമാണ്​ റിപ്പോര്‍ട്ട്​. മൂര്‍ത്തിയെ രാകേഷ്​ പിന്നില്‍ നിന്ന്​ ക്രിക്കറ്റ്​ ബാറ്റു​െകാണ്ട്​ അടിക്കുകയും കഴുത്തിന്​ കുത്തുകയും ചെയ്​ത്​ കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്​ മൃതദേഹം കുറ്റിക്കാടും വെള്ളക്കെട്ടും നിറഞ്ഞ ഭാഗത്ത്​ ഉപേക്ഷിച്ച്‌​ സ്വര്‍ണമാലയുമായി കടന്നുകളയുകയായിരുന്നു. വയോധികന്‍ വീട്ടില്‍ തിരിച്ചെത്താതായതോടെ കുടുംബം നല്‍കിയ…

Read More

നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ശശികല ഇന്ന് ജയില്‍ മോചിതയാകും

ബെംഗളൂരു: നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി ശശികല ഇന്ന് ജയില്‍ മോചിതയാകും. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് നാല് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി എഐഎഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തത സഹചാരിയുമായിരുന്ന വി.കെ ശശികല ഇന്ന് ജയില്‍ മോചിതയാകുന്നത്. കോവിഡ് ബാധയെ തുടര്‍ന്ന് നിലവില്‍ ബംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലാണ് ശശികല. ശശികലയുടെ ശിക്ഷാ കാലാവധി ഇന്ന് ഔദ്യോഗികമായി അവസാനിയ്ക്കുമെന്ന് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ അറിയിച്ചു. ജയില്‍ അധികൃതര്‍ ഇന്ന് ആശുപത്രിയിലെത്തി മോചന നടപടികള്‍ പൂര്‍ത്തിയാക്കും. ചികിത്സയിലായതിനാല്‍ ശശികല ഉടന്‍…

Read More

പ്രതിരോധ മരുന്ന്;പരിഭ്രാന്തി സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദേശം.

ബെംഗളൂരു: പ്രതിരോധ മരുന്നിനെക്കുറിച്ച് അനാവശ്യമായി തെറ്റിദ്ധാരണ പടർത്തുകയും പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ എല്ലാ സംസ്ഥാന സർക്കാറുകൾക്കും ആയി പുറത്തിറക്കിയ നിർദ്ദേശമനുസരിച്ച് പ്രതിരോധം മരുന്നിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദേശം ഉണ്ടായിരുന്നു. കേന്ദ്ര നിർദ്ദേശത്തിന് അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് ബന്ധപ്പെട്ട പോലീസ് അധികാരികൾക്ക് നിയമനടപടികളുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. ഇന്ത്യയിൽ രണ്ടും മൂന്നും ഘട്ട പ്രതിരോധ മരുന്ന് വിതരണ തയ്യാറെടുപ്പുകളുടെ പശ്ചാത്തലത്തിൽ മരുന്നുകൾ ക്കെതിരെ നടത്തുന്ന വ്യാജ പ്രചാരണങ്ങൾ പ്രവർത്തനങ്ങളെ…

Read More

കഴിഞ്ഞ വർഷം നഗരത്തിലെ വാഹനാപകട മരണ നിരക്കിൽ വൻ കുറവ്.

ബെംഗളൂരു : കഴിഞ്ഞ വർഷം നഗരത്തിലെ വാഹനാപകട മരണങ്ങളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വൻ കുറവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 2019-ൽ 832 പേരുടെ ജീവൻ നിരത്തുകളിൽ പൊലിഞ്ഞിരുന്നു. 2020-ൽ 657 പേരാണ് വാഹനാപകടത്തെ തുടർന്ന് നഗരത്തിൽ മരിച്ചത്. 632 വാഹനാപകടകങ്ങളാണ് കഴിഞ്ഞവർഷം നഗരത്തിൽ രജിസ്റ്റർ ചെയ്തത്. നിയമം ലംഘിച്ച ഡ്രൈവർമാരിൽനിന്ന് പിഴയായി ഈടാക്കിയ തുകയിൽ കഴിഞ്ഞവർഷം 11 ശതമാനത്തോളം വർധനയുണ്ടായി. അപകടത്തിൽപെട്ടവരിൽ അധികവും ഇരുചക്ര വാഹനയാത്രക്കാരാണ്. കാൽനടയാത്രക്കാർ വാഹനമിടിച്ച് മരിച്ച സംഭവങ്ങളും നിരവധിയാണ്. കോവിഡും…

Read More
Click Here to Follow Us