കഴിഞ്ഞ വർഷം നഗരത്തിലെ വാഹനാപകട മരണ നിരക്കിൽ വൻ കുറവ്.

ബെംഗളൂരു : കഴിഞ്ഞ വർഷം നഗരത്തിലെ വാഹനാപകട മരണങ്ങളുടെ എണ്ണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് വൻ കുറവ് രേഖപ്പെടുത്തി.

മുൻ വർഷത്തെ അപേക്ഷിച്ച് 32 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

2019-ൽ 832 പേരുടെ ജീവൻ നിരത്തുകളിൽ പൊലിഞ്ഞിരുന്നു.

2020-ൽ 657 പേരാണ് വാഹനാപകടത്തെ തുടർന്ന് നഗരത്തിൽ മരിച്ചത്.

632 വാഹനാപകടകങ്ങളാണ് കഴിഞ്ഞവർഷം നഗരത്തിൽ രജിസ്റ്റർ ചെയ്തത്.

നിയമം ലംഘിച്ച ഡ്രൈവർമാരിൽനിന്ന് പിഴയായി ഈടാക്കിയ തുകയിൽ കഴിഞ്ഞവർഷം 11 ശതമാനത്തോളം വർധനയുണ്ടായി.

അപകടത്തിൽപെട്ടവരിൽ അധികവും ഇരുചക്ര വാഹനയാത്രക്കാരാണ്.

കാൽനടയാത്രക്കാർ വാഹനമിടിച്ച് മരിച്ച സംഭവങ്ങളും നിരവധിയാണ്.

കോവിഡും തുടർന്നുള്ള ലോക്ക്ഡൗണുമാണ് നഗരത്തിൽ അപകടമരണ നിരക്ക് കുറയാൻ കാരണമെന്നാണ് അനുമാനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us