എഴുത്തുകാരനും പ്രഭാഷകനുമായ തലവടി ഗോപാലകൃഷ്ണന്‍ അന്തരിച്ചു.

ബെംഗളൂരു: എഴുത്തുകാരനും പ്രഭാഷകനുമായ തലവടി ഗോപാലകൃഷ്ണന്‍ അന്തരിച്ചു.

വിദ്യാരണ്യപുരയിൽ താമസിക്കുന്ന തലവടിയുടെ മൃതദേഹം നാളെ ഹെബ്ബാൾ വൈദ്യുതി ശ്മശാനത്തിൽ 2 മണിക്ക് ശേഷം സംസ്കരിക്കും.

ഹൃദയാഘാദത്തെ തുടർന്ന് ഇന്നലെ കൊളംബിയ ഏഷ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തലവടി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്.

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു മൃതദേഹം നാളെ രാവിലെ 10 മണി മുതൽ ഉച്ച വരെ വീട്ടിൽ പൊതു ദർശനത്തിനു വെക്കും.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

80 വയസ്സായ തലവടി ബെംഗളൂരു സാംസ്കാരിക രംഗത്ത് ഇടത് ചിന്തയോട് കൂടി നിന്ന നിറ സാന്നിധ്യമായിരുന്നു.

വിദ്യാരണ്യപുര വികാസ് സമാജത്തിന്റെ സാംസ്കാരിക വിഭാഗത്തെ ഏറെ കാലം നയിക്കുകയും നിരവധി ചർച്ചകൾക്കു വേദിയൊരുക്കുകയും ചെയ്ത തികഞ്ഞ കമ്യൂണിസ്റ്റും മനുഷ്യ സ്നേഹിയായിരുന്നു തലവടി ഗോപാലകൃഷ്ണൻ.

“ഒരുമ ബാംഗ്ലൂർ”അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ വേദനയിൽ പങ്കു ചേരുകയും ചെയ്യുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
[masterslider id="10"]

Related posts