ബെംഗളൂരു – കന്യാകുമാരി (ഐലൻഡ് എക്‌സ്പ്രസ്സ്) ബുക്കിംഗ് ആരംഭിച്ചു

ബെംഗളൂരു: ദീപാവലി ,ദസറ ആഘോഷത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച ബെംഗളൂരു – കന്യാകുമാരി എക്സ്പ്രസിന്‍റെ ബുക്കിങ് ആരംഭിച്ചു. വിവരങ്ങള്‍ ഇപ്പോള്‍ ഐ.ആര്‍.ടി.സി വെബ്സൈറ്റില്‍ ലഭ്യമാണ് ( https://www.irctc.co.in/ ). കന്യാകുമാരി – ബെംഗളൂരു എക്‌സ്പ്രസ്സ് ട്രെയിൻ (06525) ഒക്ടോബർ 25 മുതൽ ഡിസംബർ 2 വരെയും, ബെംഗളൂരു – കന്യാകുമാരി എക്‌സ്പ്രസ്സ് (06526) ഒക്ടോബർ 23 മുതൽ നവംബർ 30 വരെയും സർവീസ് നടത്തും. ഈ ട്രെയിനുകൾ മുന്‍പ് ഇതേ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന 16525/16526 എന്നിവയുടെ ചാർട്ട് പ്രകാരമായിരിക്കും സര്‍വീസ് നടത്തുന്നത്. ബെംഗളൂരു –…

Read More

ബിജെപിയില്‍ ഭിന്നത; യെദ്യൂരപ്പ അധികകാലം മുഖ്യമന്ത്രിയായി തുടരില്ലെന്ന് ബിജെപി നേതാവ്

ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പ അധികകാലം കര്‍ണാടകയിലെ മുഖ്യമന്ത്രിയായി തുടരില്ലെന്ന് ബിജെപി നേതാവ് ബസനഗൗഡ യെത്‌നാല്‍. ഉത്തര കര്‍ണാടരയില്‍ നിന്നുള്ള നേതാവ് അധികം വൈകാതെ മുഖ്യമന്ത്രിയാകുമെന്നും യെത്‌നാല്‍ പറഞ്ഞു. ബിജെപിയുടെ ഭൂരിപക്ഷം എംഎല്‍എമാരും ഉത്തര കര്‍ണാടകയില്‍ നിന്നാണെന്നും അതുകൊണ്ട് മുഖ്യമന്ത്രിയും അവിടെ നിന്നായിരിക്കുമെന്നും പാര്‍ട്ടി പരിപാടിയില്‍ യത്‌നാല്‍ പറഞ്ഞു. ഉത്തര കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് യത്‌നാല്‍ നേരത്തെ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം, ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ അടക്കമുള്ളവര്‍ യത്‌നാലിന്റെ അഭിപ്രായം തള്ളി രംഗത്തെത്തി. പുതിയ സാഹചര്യത്തില്‍ ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഭരണ…

Read More

ഇന്ന് 8500 പേര്‍ ആശുപത്രി വിട്ടു, 6297 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഇന്ന് 8500 പേര്‍ ആശുപത്രി വിട്ടു, 6297 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 8500(8005) ആകെ ഡിസ്ചാര്‍ജ് : 662329(653829) ഇന്നത്തെ കേസുകള്‍ : 6297(5018) ആകെ ആക്റ്റീവ് കേസുകള്‍ : 103945(106214) ഇന്ന് കോവിഡ് മരണം : 66(64) ആകെ കോവിഡ് മരണം : 10608(10542) ആകെ പോസിറ്റീവ് കേസുകള്‍ : 776901(770604) തീവ്ര പരിചരണ വിഭാഗത്തില്‍ :…

Read More

സർക്കാർ സ്കൂളുകളിലെ 1000 വിദ്യാർത്ഥികൾക്ക് സൗജന്യ ടാബ് വിതരണം ചെയ്യാൻ ഉപമുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉള്ള ട്രസ്റ്റ്.

ബെംഗളൂരു : സർക്കാർ സ്കൂളുകളിലെ 1000 വിദ്യാർഥികൾക്ക് സൗജന്യമായി ടാബുകൾ നൽകാൻ ഉപമുഖ്യമന്ത്രി ഡോ.സി.എൻ.അശ്വഥ് നാരായണയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ഒരുങ്ങുന്നു. ഡിജിറ്റൽ ഉപകരണങ്ങൾ ഇല്ലാത്തതിന്റെ പേരിൽ, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കാത്ത ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾക്കാണ് ടാബ് നൽകുന്നത്. 21 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ഇതിനായി ഡോ.സി.എൻ.അശ്വഥ് നാരായണ ട്രസ്റ്റും ആർ.വി.എഡ്യൂക്കേഷൻ ഫൗണ്ടേഷനും ചേർന്നു കണ്ടെത്തിയിരിക്കുന്നത്.

Read More

ലഹരിമരുന്നു കേസിലെ നടിമാര്‍ക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിക്ക് ഭീഷണി സന്ദേശവും സ്ഫോടകവസ്തുക്കള്‍ക്ക് സമാനമായ സാധനങ്ങളും അയച്ച 4 പേരെ പൊക്കി പോലീസ്.

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുകൾ പരിഗണിക്കുന്ന ജഡ്ജിക്ക് ഭീഷണിക്കത്ത്. കേസില്‍ അറസ്റ്റിലായ നടിമാർക്ക് ജാമ്യം അനുവദിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്നാണ് കത്തിലെ ഭീഷണി. ഡിറ്റണേറ്റർ എന്ന് തോന്നിക്കുന്ന വസ്തുവും കത്തിനൊപ്പമുണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്ത പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. അതേസമയം ലഹരികടത്തിലെ ഹവാല ഇടപാടന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുഹമ്മദ് അനൂപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ബെംഗളൂരുവിലെ ലഹരി കടത്തുസംഘങ്ങൾക്കെതിരെ എന്‍സിബിയും സിസിബിയും രജിസ്റ്റർ ചെയ്ത കേസുകൾ പരിഗണിക്കുന്ന പ്രത്യേക എന്‍ഡിപിഎസ് കോടതി ജഡ്ജിക്കാണ് കഴിഞ്ഞ ദിവസം കത്ത് ലഭിച്ചത്. കത്തിനൊപ്പം ഡിറ്റനേറ്ററെന്ന്…

Read More

സ്ഥിതി മെച്ചപ്പെടുന്നുണ്ട്‌;ആഘോഷകാലം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം;ചെറിയ അശ്രദ്ധ പോലും നേട്ടങ്ങളും സന്തോഷവും ഇല്ലാതാക്കും;വിജയം നേടും വരെ ജാഗ്രത തുടരണം: പ്രധാനമന്ത്രി.

ഡല്‍ഹി :നവരാത്രിയും ദീപാവലിയും ദസറയുമടക്കം നിർണായക ആഘോഷങ്ങൾ വരാനിരിക്കവേ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പ്രതിരോധത്തിൽ പലയിടത്തും പലരും വേണ്ടത്ര ജാഗ്രത പാലിക്കാത്ത അവസ്ഥയുണ്ടെന്നും ആഘോഷങ്ങളുടെ നാളുകൾ വരാനിരിക്കേ ജനങ്ങൾ കർശനമായി കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്നും പ്രധാനമന്ത്രി. ജനതാകർഫ്യു മുതൽ രാജ്യം കെവിഡിനെതിരായ പോരാട്ടത്തിലാണ്. ഇന്ന് സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ഉത്സവങ്ങളുടെ കാലത്ത് ജാഗ്രത കൈവിടരുത്. വൈറസ് ഇല്ലാതായിട്ടില്ല എന്ന് ഓർക്കണം. ഇന്ത്യയിലെ മരണ നിരക്ക് കുറവാണ്. പരിശോധനകളുടെ എണ്ണം തുടക്കം മുതൽ കൂട്ടാൻ കഴിഞ്ഞു കൊവിഡ് മുന്നണി പോരാളികളുടെ ശ്രമഫലമായി സ്ഥിതി നിയന്ത്രിക്കാനായി.…

Read More

നഗരത്തില്‍ അടുത്ത 2 ദിവസം യെല്ലോ അലര്‍ട്ട്;മഴ വെള്ളിയാഴ്ച വരെ തുടരും.

ബെംഗളൂരു: നഗരത്തില്‍ ചിലയിടങ്ങളില്‍ മിതമായ രീതിയിലും ചിലയിടങ്ങളില്‍ അധികം മഴയും വരുന്ന വെള്ളിയാഴ്ചവരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. വെള്ളപ്പൊക്ക സാദ്ധ്യതകള്‍ നിലനില്‍ക്കുന്നതിനാല്‍ നഗരത്തില്‍ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ ന്യുനമര്‍ദ്ദം ആണ് നഗരത്തില്‍ കൂടുതല്‍ മഴ ലഭിക്കുന്നതിന് കാരണമായത്. മൈസുരു റോഡിലെ രാജരാജേശ്വരി മെഡിക്കല്‍ കോളേജിന് സമീപം,കെങ്കേരി നൈസ് റോഡിന് സമീപം എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയില്‍ വെള്ളക്കെട്ട് രൂപപ്പെടുകയും തുടര്‍ന്ന് വലിയ ഗതാഗത ക്കുരുക്ക് ഉണ്ടാവുകയും ചെയ്തിരുന്നു.

Read More

എഴുത്തുകാരനും പ്രഭാഷകനുമായ തലവടി ഗോപാലകൃഷ്ണന്‍ അന്തരിച്ചു.

ബെംഗളൂരു: എഴുത്തുകാരനും പ്രഭാഷകനുമായ തലവടി ഗോപാലകൃഷ്ണന്‍ അന്തരിച്ചു. വിദ്യാരണ്യപുരയിൽ താമസിക്കുന്ന തലവടിയുടെ മൃതദേഹം നാളെ ഹെബ്ബാൾ വൈദ്യുതി ശ്മശാനത്തിൽ 2 മണിക്ക് ശേഷം സംസ്കരിക്കും. ഹൃദയാഘാദത്തെ തുടർന്ന് ഇന്നലെ കൊളംബിയ ഏഷ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തലവടി ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു മൃതദേഹം നാളെ രാവിലെ 10 മണി മുതൽ ഉച്ച വരെ വീട്ടിൽ പൊതു ദർശനത്തിനു വെക്കും. 80 വയസ്സായ തലവടി ബെംഗളൂരു സാംസ്കാരിക രംഗത്ത് ഇടത് ചിന്തയോട് കൂടി നിന്ന നിറ സാന്നിധ്യമായിരുന്നു. വിദ്യാരണ്യപുര വികാസ് സമാജത്തിന്റെ സാംസ്കാരിക…

Read More

ദസറ കാഴ്ചകൾ കാണാൻ മൈസൂരിൽ തിക്കും തിരക്കും; കോവിഡ് വ്യാപനം രൂക്ഷമാകുമെന്ന് ആശങ്ക

മൈസൂരു: നഗരത്തിൽ നിറയെ ദസറ ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പല വർണങ്ങളിലുള്ള വൈദ്യുതദീപങ്ങൾകൊണ്ടുള്ള അലങ്കാരമാണ്. വർണശബളമായ ഈ കാഴ്ച കാണാനാൻ ആൾകൂട്ടങ്ങളുടെ തിക്കും തിരക്കുമാണ്. സന്ധ്യയാകുന്നതോടെ നഗരം ആൾക്കൂട്ടങ്ങളെക്കൊണ്ട് വീർപ്പുമുട്ടുകയാണ്. വൈദ്യുതാലങ്കാരങ്ങൾ കോവിഡ് വ്യാപനത്തിനെതിരേ സ്വീകരിക്കുന്ന നടപടികളെ തകിടം മറിക്കുമെന്ന് ആശങ്കയുയരുന്നു. ദസറയുടെഭാഗമായി ദിവസവും മൈസൂരു കൊട്ടാരം ദീപാലംകൃതമാകും. ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന കൊട്ടാരത്തിന്റെ കാഴ്ചയാസ്വദിക്കാൻ ആളുകളുടെ തിരക്കാണ്. വൈകുന്നേരം ആളുകൾ കൂട്ടമായി ഒഴുകിയെത്തുന്നത് നിയന്ത്രണാതീതമായി മാറുന്നു. രാത്രി ഏഴുമണിയോടെയാണ് ദീപങ്ങൾ മിഴിതുറക്കുക. അപ്പോഴേക്കും ആളുകൾ നഗരത്തിന്റെ വിവിധഭാഗങ്ങളിലൂടെ സഞ്ചാരം തുടങ്ങുകയായി. ഒമ്പതുമണിവരെയാണ് ദീപക്കാഴ്ചകളുള്ളത്. അതുവരെ നഗരത്തിൽ ആൾക്കൂട്ടങ്ങൾ സജീവമാണ്. മൊബൈൽ…

Read More

ഇനി ഹെല്‍മെറ്റ്‌ ഇല്ലാതെ ഇരുചക്ര വാഹനം ഓടിച്ചാല്‍ 3 മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും.

ബെംഗളൂരു: ഹെല്‍മെറ്റ്‌ ഇല്ലാതെ ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍ കര്‍ണാടക മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചു.ഹെല്‍മെറ്റ്‌ ഇല്ലാതെ നിരവധി പേര്‍ വാഹനം ഓടിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനാല്‍ ആണ് ഈ നടപടി. 2019 ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം (അനുബന്ധം) പ്രകാരം ഹെല്‍മെറ്റ്‌ ഇല്ലാതെ ഇരു ചക്ര വാഹനം ഓടിക്കുന്നവരില്‍ നിന്ന് 1000 രൂപ പിഴയും ലൈസന്‍സ് 3 മാസത്തേക്ക് റദ്ദാക്കുകയും ആണ് ചെയ്യേണ്ടത്,എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ പിഴ 500 രൂപയായി കുറച്ചിരുന്നു. നഗരത്തില്‍ മാത്രം ഈ വര്‍ഷം…

Read More
Click Here to Follow Us