ബിജെപിയില്‍ ഭിന്നത; യെദ്യൂരപ്പ അധികകാലം മുഖ്യമന്ത്രിയായി തുടരില്ലെന്ന് ബിജെപി നേതാവ്

ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പ അധികകാലം കര്‍ണാടകയിലെ മുഖ്യമന്ത്രിയായി തുടരില്ലെന്ന് ബിജെപി നേതാവ് ബസനഗൗഡ യെത്‌നാല്‍. ഉത്തര കര്‍ണാടരയില്‍ നിന്നുള്ള നേതാവ് അധികം വൈകാതെ മുഖ്യമന്ത്രിയാകുമെന്നും യെത്‌നാല്‍ പറഞ്ഞു.

ബിജെപിയുടെ ഭൂരിപക്ഷം എംഎല്‍എമാരും ഉത്തര കര്‍ണാടകയില്‍ നിന്നാണെന്നും അതുകൊണ്ട് മുഖ്യമന്ത്രിയും അവിടെ നിന്നായിരിക്കുമെന്നും പാര്‍ട്ടി പരിപാടിയില്‍ യത്‌നാല്‍ പറഞ്ഞു. ഉത്തര കര്‍ണാടകയില്‍ നിന്നുള്ള കൂടുതല്‍ എംഎല്‍എമാരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന് യത്‌നാല്‍ നേരത്തെ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരുന്നു.

  വാടകവീടുകൾ കേന്ദ്രീകരിച്ച് പെൺവാണിഭം; ബെംഗളൂരുവിൽ ഏഴ് സ്ത്രീകൾ പിടിയിൽ

അതേസമയം, ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ അടക്കമുള്ളവര്‍ യത്‌നാലിന്റെ അഭിപ്രായം തള്ളി രംഗത്തെത്തി. പുതിയ സാഹചര്യത്തില്‍ ദേശീയ നേതൃത്വത്തിനും അതൃപ്തിയുണ്ട്. ഭരണ ചുമതലകള്‍ വഹിക്കുന്നതിന് ബിജെപി നിയമിച്ചിട്ടുള്ള 75 വയസ് പ്രായപരിധി പിന്നിട്ട നേതാവാണ് യെദ്യൂരപ്പ. 75 തികഞ്ഞപ്പോള്‍ അധികാരസ്ഥാനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടെങ്കിലും ഇത് യെദ്യൂരപ്പ തള്ളിക്കളഞ്ഞു.

യെദ്യൂരപ്പയെ പുറത്താക്കിയാല്‍ നാല്‍പതോളം എംഎല്‍എമാര്‍ അദ്ദേഹത്തോടൊപ്പം അടിയുറച്ചുനില്‍ക്കുന്നുവെന്നതാണ് നേതൃത്വത്തെ പിന്തിരിപ്പിക്കുന്നത്. യെദ്യൂരപ്പ പാര്‍ട്ടിയില്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്. സംസ്ഥാനത്ത് ബിജെപിയില്‍ ഭിന്നത രൂക്ഷമാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്; രണ്ടര മണിക്കൂറിൽ ഒന്ന് വീതം കേസ്, മുന്നറിയിപ്പുമായി എൻ.സി.ആർ.ബി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ
[masterslider id="10"]

Related posts