ബിരുദദാന ചടങ്ങിൽ 18 സ്വർണമെഡലുകൾ എന്ന അപൂർവ നേട്ടവുമായി മലയാളി വിദ്യാർഥിനി

ബെംഗളൂരു: എറണാകുളം തൃപ്പൂണിത്തുറ സ്വദേശി യമുന മേനോനാണ് ‘നഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബെംഗളൂരു’വിന്റെ ബിരുദദാന ചടങ്ങിൽ 18 സ്വർണമെഡലുകൾ എന്ന അപൂർവനേട്ടം കൈവരിച്ച മലയാളി വിദ്യാർഥിനി.

ബി.എ. എൽ.എൽ.ബി. ഒന്നാം റാങ്ക്, മികച്ച ഔട്ട് ഗോയിങ്ങ് സ്റ്റുഡന്റ്‌, മികച്ച ഔട്ട്ഗോയിങ്ങ് ഫീമെയിൽ സ്റ്റുഡന്റ് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലാണ് യമുന മേനോന് മെഡലുകൾ ലഭിച്ചത്. ഞായറാഴ്ച നടന്ന വെർച്വൽ ബിരുദദാന ചടങ്ങിൽ വിവിധ വിഷയങ്ങളിലെ മികവിന് വിതരണം ചെയ്ത 48 സ്വർണ മെഡലുകളിൽ 18 എണ്ണമാണ് യമുന നേടിയത്. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണ എൻ.എൽ.എസ്. ഐ.യു.വിൽ വെർച്വൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

നേരത്തേ വിവിധ സ്കോളർഷിപ്പുകൾക്കും അർഹയായിരുന്നു. നിയമമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുടെ സജീവ പ്രവർത്തകയാണ്. ജെ.എൻ.യു.വിലെ സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവർണൻസ് പ്രൊഫസർ നീരജ ഗോപാൽ ജയാൽ ചടങ്ങിൽ മുഖ്യാതിഥിയായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?
[masterslider id="10"]

Related posts