ദീര്‍ഘകാലമായി കാത്തിരുന്ന മാറ്റം, വാട്‌സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചു

ഡല്‍ഹി: വാട്‌സ്ആപ്പ് വെബില്‍ പുത്തന്‍ ഫീച്ചര്‍ കൊണ്ടുവരുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്കായി വോയ്സ്, വിഡിയോ കോളിങ് ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ദീര്‍ഘകാലമായി കാത്തിരുന്ന ഈ സവിശേഷത നിലവില്‍ തെരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ ലഭ്യമാകൂ.

വാട്സ്ആപ്പ് വെബില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത കോളുകളും സ്‌ക്രീന്‍-ഷെയറിങ്ങും ചേര്‍ക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ ഫീച്ചറുകള്‍ ഇതിനകം തന്നെ വിന്‍ഡോസ്, മാക് ഡെസ്‌ക്ടോപ്പ് ആപ്പുകളില്‍ ലഭ്യമായിരുന്നു. ഇതുവരെ, വാട്സ്ആപ്പ് വെബ് ഉപയോക്താക്കള്‍ക്ക് ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും മീഡിയ ഫയലുകള്‍ പങ്കിടാനും സാധിക്കുമായിരുന്നു, എന്നാല്‍ വോയ്സ്, വിഡിയോ കോളിങ് എന്നിവ ഡെസ്‌ക്ടോപ്പ് ആപ്പുകള്‍ക്ക് മാത്രമായിരുന്നു ലഭ്യമായിരുന്നത്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

ഉപയോക്താക്കള്‍ക്ക് ബ്രൗസറില്‍ നിന്ന് തന്നെ നേരിട്ട് കോള്‍ ചെയ്യാന്‍ സാധിക്കുന്ന വോയ്സ്, വിഡിയോ കോള്‍ ഫീച്ചറുകള്‍ ലഭ്യമായി തുടങ്ങിയതായാണ് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫീച്ചര്‍ ഏകദേശം ഒരു വര്‍ഷമായി പരീക്ഷണ ഘട്ടത്തിലായിരുന്നുവെന്നും നിലവില്‍ വണ്‍-ടു-വണ്‍ ചാറ്റുകളില്‍ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഡെസ്‌ക്ടോപ്പ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാതെ തന്നെ ബ്രൗസറില്‍ നിന്ന് കോളുകള്‍ വിളിക്കാന്‍ ഈ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നു. വാട്സ്ആപ്പ് വെബ് ബീറ്റ പ്രോഗ്രാമില്‍ ചേര്‍ന്നിട്ടുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് കോളിങ് ഫീച്ചര്‍ ലഭ്യമാകും. കൂടാതെ സമീപഭാവിയില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോബിൻ എവിടെ നിർത്തുന്നോ, അവിടെനിന്ന് ഞാൻ തുടങ്ങും"; റോബിന്റെ വിഡിയോ പുറത്തുവിട്ട് വേദലക്ഷ്മി; സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളും, തെളിവുകളും പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശിവഗംഗെ കുന്നിൽ ട്രെക്കിംഗിന് പോയ ടെക്കിയെ കാണാതായി; ഡ്രോൺ ക്യാമറ ഉപയോഗിച്ച് തിരച്ചിൽ ശക്തമാക്കി പോലീസ്
[masterslider id="10"]

Related posts